കേന്ദ്ര മന്ത്രിസഭാ പുനസംഘടനയ്ക്ക് മുന്നോടിയായി എട്ട് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാർ , പി എസ് ശ്രീധരന്‍പിള്ള. ഗോവയിലേക്ക്

കര്‍ണാടക, മിസോറാം, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഗോവ, ത്രിപുര, ജാര്‍ഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിലാണ് ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചത്.

0

ഡൽഹി :ഗോവയുടെ ഗവര്‍ണര്‍ പദവിയിലേക്ക് പി എസ് ശ്രീധരന്‍പിള്ള. പുതിയ ഗവര്‍ണര്‍മാരുടെ പട്ടികയിലാണ് മിസോറാം ഗവര്‍ണറായ പി എസ് ശ്രീധരന്‍ പിള്ളയെ ഗോവയിലേക്ക് മാറ്റിയത്. നിലവിൽ മിസോറാം ഗവർണ്ണറാണ് പി. എസ് ശ്രീധരൻ പിള്ള.

2019 നവംബറിലായിരുന്നു ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറായി നിയമിതനായത്. മിസോറമിന്റ പതിനഞ്ചാമത്‌ ഗവർണ്ണറും ഈ ചുമതലയിലെത്തുന്ന മൂന്നാമത് മലയാളിയായിരുന്നു പി എസ് ശ്രീധരന്‍ പിള്ള.അതേസമയം, കേന്ദ്ര മന്ത്രിസഭാ പുനസംഘടനയ്ക്ക് മുന്നോടിയായി എട്ട് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. കര്‍ണാടക, മിസോറാം, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഗോവ, ത്രിപുര, ജാര്‍ഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിലാണ് ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചത്.

അതേസമയം പുതിയ പദവിയിൽ സന്തോഷമെന്ന് നിയുക്ത ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിളള. സ്ഥാനമാനങ്ങൾ ഒരിക്കലും ചോദിച്ച് വാങ്ങിയിട്ടില്ല. ഭരണഘടനാ പദവിയിൽ തളച്ചിടുകയാണെന്ന് കരുതുന്നില്ല. മിസോറമിൽ ജനങ്ങളുമായി അടുത്ത് ഇടപഴകിയതുപോലെ ഗോവയിലും ജനങ്ങളുമായി അടുത്ത് ഇടപഴകുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് ഭരണഘടനാ പദവി. ജനങ്ങളുമായുള്ള അടുത്ത ബന്ധം അതാണ് തൻ്റെ കരുത്ത്. മറ്റൊരു ലാഭവും ഒരിയ്ക്കലും താൻ ആഗ്രഹിച്ചിട്ടില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

You might also like

-