അഭിമാന നിമിഷം വേള്‍ഡ് ടൂര്‍ ഫൈനല്‍ കിരീടം സിന്ധുവിന്

ഫൈനലുകളില്‍ തോല്‍ക്കുന്ന പഴി തീര്‍ത്തുകൊടുക്കുന്ന പ്രകടനമായിരുന്നു സിന്ധു കലാശപ്പോരാട്ടത്തില്‍ പുറത്തെടുത്തത്. ഒളിംപിക്‌സിലും ലോകചാമ്പ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്ത്- ഏഷ്യന്‍ ഗെയിംസിലും ഫൈനലുകളില്‍ പരാജയപ്പെട്ട സിന്ധു തുടര്‍ച്ചയായ അട്ടിമറികള്‍ക്കൊടുവിലാണ് കിരീടവും സ്വന്തമാക്കിയിരിക്കുന്നത്

0

ഇന്ത്യയുടെ പി.വി സിന്ധുവിന് ബി.ഡബ്ലു.എഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ് ബാഡ്മിന്റണ്‍ കിരീടം. ജപ്പാന്റെ നസോമി ഒക്കുഹാരയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധു കിരീടം നേടിയത്. വേള്‍ഡ് ടൂര്‍ ഫൈനലില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പി.വി സിന്ധു.
സ്‌കോര്‍ 21-19, 21-17ലോക ഒന്നാം നമ്പര്‍ തായ് സു യിങ്ങിനേയും രണ്ടാം റാങ്കുകാരി യമാഗുച്ചിയേയും സിന്ധു പരാജയപ്പെടുത്തിയിരുന്നു. നിലവിലെ ചാമ്പ്യന്‍ അകാനെ യമാഗൂച്ചിയെ അട്ടിമറിച്ചു കൊണ്ടാണ് സിന്ധു പോരാട്ടം തുടങ്ങിയത്

ഫൈനലുകളില്‍ തോല്‍ക്കുന്ന പഴി തീര്‍ത്തുകൊടുക്കുന്ന പ്രകടനമായിരുന്നു സിന്ധു കലാശപ്പോരാട്ടത്തില്‍ പുറത്തെടുത്തത്. ഒളിംപിക്‌സിലും ലോകചാമ്പ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്ത്- ഏഷ്യന്‍ ഗെയിംസിലും ഫൈനലുകളില്‍ പരാജയപ്പെട്ട സിന്ധു തുടര്‍ച്ചയായ അട്ടിമറികള്‍ക്കൊടുവിലാണ് കിരീടവും സ്വന്തമാക്കിയിരിക്കുന്നത്.

ആദ്യ ഗെയിമില്‍ 14-6ന് മുന്നിലെത്തിയ സിന്ധുവിന് പിന്നീട് ഒക്കുഹാരയില്‍ നിന്നും മികച്ചവെല്ലുവിളിയാണ് നേരിടേണ്ടി വന്നത്. ഒരുഘട്ടത്തില്‍ ഒക്കുഹാര 16-16ലേക്ക് തിരിച്ചുവരികയും ചെയ്തു. എന്നാല്‍ അവസാന ഘട്ടത്തില്‍ പിഴവുകള്‍ വരുത്താതെ സിന്ധു 21-19ന് ഗെയിം സ്വന്തമാക്കി.സെമി ഫൈനലില്‍ തായ് താരം റച്ചനോക്ക് ഇന്റനോണിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ഫൈനലില്‍ പ്രവേശിച്ചത്. ജപ്പാന്‍ താരം തന്നെയായ യമാഗുച്ചിയെ തോല്‍പ്പിച്ചാണ് ഒകുഹാര ഫൈനലിലെത്തിയത്

രണ്ടാം ഗെയിമിന്റെ തുടക്കത്തില്‍ 5-2ന്റെ ലീഡെടുത്ത ഒക്കുഹാര മത്സരം ബെസ്റ്റ് ഓഫ് ത്രീയിലേക്ക് കൊണ്ടുപോകുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍ തിരിച്ചടിച്ച സിന്ധു 7-4ന് ലീഡ് നേടി. പലപ്പോഴും ഒപ്പമെത്തിയ ഒക്കുഹാരക്കെതിരെ ഈ മുന്‍തൂക്കം അവസാനം വരെ തുടര്‍ന്ന സിന്ധു 21-17ന് മത്സരവും കിരീടവും സ്വന്തമാക്കുകയായിരുന്നു. ഇത് സിന്ധുവിന്റെ പ്രഥമ ബി.ഡബ്ലു.എഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ് കിരീടമാണ്.