പാലക്കാട്ടേ മാം തോപ്പുകളിൽ നിരോധിത കീടനാശിനി പ്രയോഗം

0

പാലക്കാട്:പാലക്കാട് മുതലമടയിലെ മാവിൻതോട്ടങ്ങളിൽ, ഫ്യൂരിഡാൻ ഉൾപ്പെടെയുള്ള നിരോധിത കീടനാശിനികളുടെ ഉപയോഗം വ്യാപകമാകുന്നതായി  പരാതി വിഷാംശം മാസങ്ങളോളം മണ്ണിലു വായുവിലും പടർന്നുകെട്ടി പരിസ്ഥിതി സന്തുലിതാവസ്ഥ തകർക്കുകയും, വന്യമൃഗങ്ങൾ ഉൾപ്പെടെയുള്ള ജീവികൾക്ക് ഭീഷണി ഉയർത്തുകയും, ചെയ്യുന്ന കിടനാശിനി തമിഴ്നാട്ടിൽ നിന്നാണ് എത്തുന്നത്. 2011ൽ കേരള സർക്കാർ നിരോധിച്ച, ഫ്യൂരിഡാനാണ് മരത്തില്‍ കെട്ടിത്തൂക്കിയിരിക്കുന്നത്. കിടശിനിയുടെ കാഠിന്യത്തെ അടിസ്ഥാനമാക്കി ചുവന്ന ലേബലിൽ ഉൾപ്പെടുന്ന മാരക രാസവസ്തു.തോട്ടങ്ങളിൽ എവിടെ നോക്കിയാലും കാണുന്നത് ഇതാണ്. ഇവയുടെ ഉപയോഗം വലിയ തോതില്‍ മനുഷ്യര്‍ക്ക് ഭീഷണിയുര്‍ത്തുന്നതാണ്. എന്നാൽ നിരോധിത രാസവസ്തുക്കൾ ഉപയോഗിക്കുന്നത്, ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നാണ് കൃഷിവകുപ്പിന്‍റെ വിശദീകരണം. ഇതിനെക്കുറിച്ച് പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

You might also like

-