ഒമിക്രോൺ ജാഗ്രത വേണം പ്രധാനമന്ത്രി നരേന്ദ്രമോദി

ഒമക്രോണിനെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകൾ,മാർഗനിർദ്ദേശങ്ങൾ എന്നിവ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നത തലയോഗത്തിൽ വിലയിരുത്തി

0

ഡൽഹി: ജാഗ്രത കൈവിടാതെ ശരിയായ മുൻകരുതലുകളെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിപറഞ്ഞു . ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് ഒമിക്രോൺ ആഫ്രിക്കയിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം.ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ ശരിയായ മുൻകരുതലുകൾ എടുക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഒമക്രോണിനെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകൾ,മാർഗനിർദ്ദേശങ്ങൾ എന്നിവ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നത തലയോഗത്തിൽ വിലയിരുത്തി.

ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. ഇതു സംബന്ധിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. യാത്രാ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കണോയെന്ന് പരിശോധിക്കാൻ പ്രധാനമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.അന്താരാഷ്‌ട്ര വിമാന സർവീസുകൾ വീണ്ടും തുടങ്ങുന്നത് പുന:പരിശോധിക്കണമെന്നുംആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് കൃത്യസമയത്ത് രണ്ടാം ഡോസ് ലഭ്യമാകുമെന്നത് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ക്ലസ്റ്ററുകളിൽ തീവ്രമായ നിയന്ത്രണവും സജീവ നിരീക്ഷണവും തുടരണമെന്നും നിലവിൽ ഉയർന്ന കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് ആവശ്യമായ സാങ്കേതിക പിന്തുണ നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

You might also like