ദ്രൗപദി മുർമു എൻഡിഎ രാഷ്‌ട്രപതി സ്ഥാനാർത്ഥി .

ഝാർഖണ്ഡിലെ ആദ്യ ഗവർണറായിരുന്നു ദ്രൗപദി മുർമു.2000 മുതൽ 2004 വരെ ഒഡീഷയിലെ റയ്‌റങ്ക്പൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയിരുന്നു ദ്രൗപതി മുർമു

0

ഡൽഹി| എൻഡിഎ രാഷ്‌ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. ദ്രൗപദി മുർമുവാണ് സ്ഥാനാർത്ഥി. ഒഡിഷയിൽ നിന്നുള്ള ആദിവാസി നേതാവാണ് ദ്രൗപദി മുർമു. ഝാർഖണ്ഡിലെ ആദ്യ ഗവർണറായിരുന്നു ദ്രൗപദി മുർമു.2000 മുതൽ 2004 വരെ ഒഡീഷയിലെ റയ്‌റങ്ക്പൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയിരുന്നു ദ്രൗപതി മുർമു.

രാഷ്‌ട്രപതി സ്ഥാനാർത്ഥിയാകുന്ന ആദ്യ ഗോത്രവർഗ വനിത എന്ന പ്രത്യേകതയും ദ്രൗപദി മുർമുവിന് ഉണ്ട്. ഒഡിഷയിൽ നവീൻ പട്നായിക് മന്ത്രിസഭയിൽ മന്ത്രിയായിരുന്നു. ഗോത്രവർഗ ജനതയ്‌ക്കിടയിൽ നടത്തിയ വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് ദ്രൗപദി മുർമുവിന്റെ സംസ്ഥാനതല രാഷ്‌ട്രീയത്തിലെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്,ഒഡീഷ മുൻ മന്ത്രിയാണ് ദ്രൗപതി മുർമു. മികച്ച എം എൽ എ യ്ക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.

You might also like

-