“അച്ഛൻ ഇനി സജീവരാഷ്ട്രീയത്തിലേക്കില്ല ” ശർമിഷ്ഠ മുഖർജി
ഡൽഹി: കോൺഗ്രസ്സ് വീണ്ടും അധികാരത്തിൽ എത്തിയാൽ മുൻ രാഷ്ട്രപതി പ്രണാബ് മുഖർജി പ്രധാനമന്ത്രിയായേക്കുമെന്ന പ്രചരണം തള്ളി മകൾ ശർമിഷ്ഠ മുഖർജി. പ്രണാബ് മുഖർജി രംഗത്തെത്തി ,ഇനി സജീവ രാഷ്ട്രയത്തിലേക്കില്ലെന്ന് ശർമിഷ്ഠ വ്യക്തമാക്കി. ശിവസേന നേതാവ് സഞ്ജയ് റൗത്തിനുള്ള മറുപടിയായാണ് ശർമിഷ്ഠ ഇക്കാര്യം പറഞ്ഞത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ആർഎസ്എസ് പ്രണാബ് മുഖർജിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി രംഗത്തിറക്കിയേക്കുമെന്നായിരുന്നു റൗത്തിന്റെ പ്രസ്താവന.പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ പ്രണാബിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആർഎസ്എസ് ഉയർത്തിക്കൊണ്ടുവന്നേയ്ക്കും- അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പ്രണാബ് ആർഎസ്എസ് ആസ്ഥാനത്ത് എത്തിയതുമായി ബന്ധപ്പെടുത്തിയാണ് റൗത്ത് ഇക്കാര്യം പറഞ്ഞത്.
2019ൽ ബിജെപിക്ക് അധികാരം നഷ്ടപ്പെട്ടാൽ പ്രണബ് മുഖർജി പ്രതിപക്ഷ പാർട്ടികളുടെ പ്രധാനമന്ത്രിയാകുമെന്ന് ശിവസേനയും പറഞ്ഞിരുന്നു. പ്രണബ് മുഖർജി നാഗ്പൂരിലെ ആർഎസ്എസ് വേദിയിലെത്തി പ്രസംഗിച്ചതിന്റെ പശ്ചാത്തലത്തിൽ പാര്‍ട്ടി മുഖപത്രമായ സാമ്നയില്‍ എഴുതിയ ലേഖനത്തിലായിരുന്നു സേനയുടെ പരാമർശം. രാഷ്ട്രീയ ലക്ഷ്യമിട്ടാണ് ആർഎസ്എസിന്റെ നീക്കങ്ങൾ. എന്നാൽ 2019 ഓടെ എല്ലാവർക്കും അത് എങ്ങനെയായെന്ന് മനസിലാകും. 2019ൽ ബിജെപിക്ക് ഭൂരിപക്ഷം നേടാൻ സാധിച്ചില്ലെങ്കിൽ പ്രണബ് തന്നെയാകും പ്രതിപക്ഷ പാർട്ടികളുടെ സമവായ പ്രധാനമന്ത്രിയെന്നും സാമ്നയിൽ ശിവസേന വ്യക്തമാക്കുന്നു.