“അച്ഛൻ ഇനി സജീവരാഷ്ട്രീയത്തിലേക്കില്ല ” ശ​ർ​മി​ഷ്ഠ മു​ഖ​ർ​ജി

0

​ഡ​ൽ​ഹി: കോൺഗ്രസ്സ് വീണ്ടും അധികാരത്തിൽ എത്തിയാൽ മു​ൻ രാ​ഷ്ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ർ​ജി പ്ര​ധാ​ന​മ​ന്ത്രി​യാ​യേ​ക്കു​മെ​ന്ന പ്ര​ച​ര​ണം ത​ള്ളി മ​ക​ൾ ശ​ർ​മി​ഷ്ഠ മു​ഖ​ർ​ജി. പ്ര​ണാ​ബ് മു​ഖ​ർ​ജി രംഗത്തെത്തി ,ഇ​നി സ​ജീ​വ രാ​ഷ്ട്ര​യ​ത്തി​ലേ​ക്കി​ല്ലെ​ന്ന് ശ​ർ​മി​ഷ്ഠ വ്യ​ക്ത​മാ​ക്കി. ശി​വ​സേ​ന നേ​താ​വ് സ​ഞ്ജ‍​യ് റൗ​ത്തി​നു​ള്ള മ​റു​പ​ടി​യാ​യാ​ണ് ശ​ർ​മി​ഷ്ഠ ഇ​ക്ക‌ാ​ര്യം പ​റ​ഞ്ഞ​ത്. വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ‌​എ​സ്എ​സ് പ്ര​ണാ​ബ് മു​ഖ​ർ​ജി​യെ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി രം​ഗ​ത്തി​റ​ക്കി​യേ​ക്കു​മെ​ന്നാ​യി​രു​ന്നു റൗ​ത്തി​ന്‍റെ പ്ര​സ്താ​വ​ന.പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​ണാ​ബി​ന്‍റെ പേ​ര് പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ആ​ർ​എ​സ്എ​സ് ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​ന്നേ​യ്ക്കും- അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം പ്ര​ണാ​ബ് ആ​ർ​എ​സ്എ​സ് ആ​സ്ഥാ​ന​ത്ത് എ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് റൗ​ത്ത് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

2019ൽ ​ബി​ജെ​പി​ക്ക് അ​ധി​കാ​രം ന​ഷ്ട​പ്പെ​ട്ടാ​ൽ പ്ര​ണ​ബ് മു​ഖ​ർ​ജി പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​കു​മെ​ന്ന് ശി​വ​സേ​ന​യും പ​റ​ഞ്ഞി​രു​ന്നു. പ്ര​ണ​ബ് മു​ഖ​ർ​ജി നാ​ഗ്പൂ​രി​ലെ ആ​ർ​എ​സ്എ​സ് വേ​ദി​യി​ലെ​ത്തി പ്ര​സം​ഗി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ര്‍​ട്ടി മു​ഖ​പ​ത്ര​മാ​യ സാ​മ്‌​ന​യി​ല്‍ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ലാ​യി​രു​ന്നു സേ​ന​യു​ടെ പ​രാ​മ​ർ​ശം. രാ​ഷ്ട്രീ​യ ല​ക്ഷ്യ​മി​ട്ടാ​ണ് ആ​ർ​എ​സ്എ​സി​ന്‍റെ നീ​ക്ക​ങ്ങ​ൾ. എ​ന്നാ​ൽ 2019 ഓ​ടെ എ​ല്ലാ​വ​ർ​ക്കും അ​ത് എ​ങ്ങ​നെ​യാ​യെ​ന്ന് മ​ന​സി​ലാ​കും. 2019ൽ ​ബി​ജെ​പി​ക്ക് ഭൂ​രി​പ​ക്ഷം നേ​ടാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​ണ​ബ് ത​ന്നെ​യാ​കും പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ സ​മ​വാ​യ പ്ര​ധാ​ന​മ​ന്ത്രി​യെ​ന്നും സാ​മ്ന​യി​ൽ ശി​വ​സേ​ന വ്യ​ക്ത​മാ​ക്കു​ന്നു.

You might also like

-