ഇന്ത്യന്‍ സ്കില്‍സ് ഇമിഗ്രന്റ്‌സിനു ഗ്രീന്‍കാര്‍ഡിന് 70 വര്‍ഷം

2018 മെയ് അവസാനംഗ്രീന്‍ കാര്‍ഡിന് വേണ്ടി കാത്തിരിക്കുന്ന 395025 വിദേശിയരില്‍ 306601 ഇന്ത്യക്കാരാണ്. എച്ച് 1 ബി വിസായില്‍ എത്തിയിരിക്കുന്ന വിദേശീയര്‍ക്ക് ഓരോ വര്‍ഷവും ഓരോ രാജ്യങ്ങള്‍ക്കും 7% ഗ്രീന്‍ കാര്‍ഡുകള്‍ അനുവദിക്കുന്ന നിയമമാണ്

0

വാഷിംഗ്ടണ്‍ ഡി സി: അമേരിക്കയില്‍ എച്ച് 1 ബി വിസയില്‍ എത്തിചേര്‍ന്നിരിക്കുന്ന ഇന്ത്യന്‍ സ്ക്കില്‍ഡ് ഇമ്മിഗ്രന്റ്‌സിന് ഗ്രീന്‍ കാര്‍ഡ് (സ്ഥിരതാമസത്തിന്) ലഭിക്കുമെങ്കില്‍ 70 വര്‍ഷം വരെ കാത്തിരിക്കേണ്ടിവരുമെന്ന് യു എസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമ്മിഗ്രേഷന്‍ സര്‍വ്വീലിന്റെ പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

2018 മെയ് അവസാനംഗ്രീന്‍ കാര്‍ഡിന് വേണ്ടി കാത്തിരിക്കുന്ന 395025 വിദേശിയരില്‍ 306601 ഇന്ത്യക്കാരാണ്. എച്ച് 1 ബി വിസായില്‍ എത്തിയിരിക്കുന്ന വിദേശീയര്‍ക്ക് ഓരോ വര്‍ഷവും ഓരോ രാജ്യങ്ങള്‍ക്കും 7% ഗ്രീന്‍ കാര്‍ഡുകള്‍ അനുവദിക്കുന്ന നിയമമാണ് ഇപ്പോള്‍ നിലവിലിരിക്കുന്നത്. ഈ കണക്ക് വെച്ച് പരിശോധിച്ചാല്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് 25 മുതല്‍ 92 വര്‍ഷം വരെ കാത്തിരിക്കേണ്ടിവരും.

306601 ഇന്ത്യന്‍ എച്ച് 1 ബി വിസാ അപേക്ഷകരുടെ ബെനിഫിഷറീസിനെ ഉള്‍പ്പെടുത്തിയാല്‍ സംഖ്യ ഇനിയും വര്‍ദ്ധിക്കും. ശരാശരി 70 വര്‍ഷത്തെ കാത്തിരിപ്പ് വേണ്ടിവരുമെന്ന് ഉറപ്പാണ്.ഇന്ത്യക്ക് പുറകില്‍ രണ്ടാം സ്ഥാനത്ത് ചൈനയും (67031), എല്‍ബാര്‍വഡോര്‍ (7252), ഗ്വാട്ടിമാല (6027),ഹോണ്ടുറാസ് (5402), ഫിലിപ്പൈന്‍സ് (1491), മെക്‌സിക്കൊ (700), വിയറ്റ്‌നാം (521) ഗ്രീന്‍ കാര്‍ഡിന് വേണ്ടി അപേക്ഷ നല്‍കി കാത്തിരിക്കുന്നവരാണ്.

എച്ച് 1 ബി വിസായില്‍ എത്തിച്ചേര്‍ന്നിരിക്കുന്നവര്‍ക്ക് അനുവദിക്കപ്പെട്ട കാലാവധി പൂര്‍ത്തീകരിച്ചാല്‍ അതത് രാജ്യങ്ങളിലേക്ക് മടങ്ങേണ്ടിവരുമെന്നാണ് ട്രംമ്പ് ഭരണകൂടം നല്‍കുന്ന മുന്നറിയിപ്പ്.

You might also like

-