ഗർഭഛിദ്രo നാസിഭരണത്തിന്റെ തുടർച്ച ഇത്തരം കൊലപാതകം വംശഹത്യതന്നെ :ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ: ഗർഭഛിദ്രത്തെ നാസി വംശഹത്യയോട് ഉപമിച്ച് ഫ്രാൻസിസ് മാർപാപ്പ. ജൻമവൈകല്യമുള്ള കുഞ്ഞിനെ ഗർഭഛിദ്രത്തിലൂടെ ഒഴിവാക്കുന്നത്, ഹിറ്റ്ലറിന്റെ ഭരണകാലത്ത് ശുദ്ധവംശം സൃഷ്ടിക്കുന്നതിനായി നാസികൾ ദുർബലരെ കൂട്ടക്കൊല ചെയ്തതിനു തുല്യമാണെന്ന് മാർപാപ്പ പറഞ്ഞു.
ദൈവം അയയ്ക്കുന്ന, ദൈവം അനുവദിക്കുന്ന കുഞ്ഞുങ്ങളെ, അവർ വരുന്നതുപോലെതന്നെ സ്വീകരിക്കണം, അവർ രോഗഗ്രസ്ഥരാണെങ്കിൽകൂടി. വേദനയോടുകൂടി പറയട്ടെ, കഴിഞ്ഞ നൂറ്റാണ്ടിൽ വംശശുദ്ധീകരണത്തിനായി നാസികൾ ചെയ്തത് ലോകത്തിന് അപകീർത്തിയുണ്ടാക്കി. ഇപ്പോൾ, വെള്ള കൈയുറകൾ ഉപയോഗിച്ച് നാം സമാനമായതു ചെയ്യുന്നു- ഇറ്റാലിയൻ ഫാമിലി അസോസിയേഷനുകളുമായി നടത്തിയ കൂടിക്കാഴ്ചയിൽ മാർപാപ്പ പറഞ്ഞു.
ആര്യ വംശ ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി ഹിറ്റ്ലർ തന്റെ ഭരണകാലത്ത് നിരവധി ജൂതൻമാരെ കൊന്നൊടുക്കിയിരുന്നു. ജൂതരെ ഉൻമൂലനം ചെയ്യാൻ 430 കോണ്‍സൻട്രേഷൻ ക്യാമ്പുകൾ ജർമനിയിൽ തുറക്കപ്പെട്ടത്