ഇന്തോനേഷ്യയില്‍ കാണാതായ സ്ത്രീയെ പെരുമ്പാമ്പ് വിഴുങ്ങിയതായി കണ്ടെത്തി പാമ്പിന്റെ വയറുകീറി മ്രദദേഹം പുറത്തെടുത്തു

ഇന്തോനേഷ്യയിലെ മലയോരഗ്രാമമായ മുനയിലുള്ള പെര്‍സ്യാപന്‍ ലവേല എന്ന ഗ്രാമത്തിലാണ്  സംഭവo

0

ഇന്തോനേഷ്യയില്‍ വ്യാഴാഴ്ച കാണാതായ സ്ത്രീയെ ഒടുവില്‍ പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും കണ്ടെത്തി. ഇന്തോനേഷ്യയിലെ മുനയിലുള്ള പെര്‍സ്യാപന്‍ ലവേല എന്ന ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. വ്യാഴാഴ്ച രാത്രി തന്റെ ചോള തോട്ടത്തിലേക്ക് പോയ അന്‍പത്തിനാലുകാരിയായ  ടിബയെയാണ് കാണായത്. തുടര്‍ന്ന് വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ടിബയെ പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും കണ്ടെത്തിയത്.

വാ ടിബയെ കാണാതായ സ്ഥലത്തിന് സമീപത്തുനിന്നാണ് പാമ്പിനെ കണ്ടത്. പാമ്പ് കിടന്നതിനെ മുപ്പത് മീറ്റർ അകലെ റ്റിബ ധരിച്ചിരുന്ന ചെരുപ്പ് കണ്ടെത്തിയതിനെ തുടന്നാണ് പെരുമ്പാമ്പ് ഇവരെ വിഴുങ്ങിയതായി നാട്ടുകാർ മനസ്സിലാക്കിയത് ഇര വിഴുങ്ങിയ സംതൃപ്തിയില്‍ അനങ്ങാനാവാതെ കിടക്കുകയായിരുന്നു പെരുമ്പാമ്പ്. വാ ടിബയെ പെരുമ്പാമ്പ് വിഴുങ്ങിയിട്ടുണ്ടാവുമെന്ന് പ്രദേശവാസികള്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് പാമ്പിനെ കൊന്ന് വയറു കീറി നോക്കിയപ്പോള്‍  ടിബയുടെ മൃതശരീരം കണ്ടെത്തുകയായിരുന്നു.

പന്നികള്‍ വിള നശിപ്പിക്കുന്നതുകൊണ്ടാണ് വാ ടിബ രാത്രിയില്‍ തോട്ടത്തിലേക്ക് പോയത്. തോട്ടത്തില്‍ പോയി മടങ്ങി വരാത്തതിനെ തുടര്‍ന്ന് പ്രദേശവാസികളും വീട്ടുകാരും ഉള്‍പ്പെടെ നൂറോളം പേരാണ് ഇവര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തിയത്. ടിബയുടെ ചെരുപ്പ് കിടന്നിരുന്ന സ്ഥലത്ത് നിന്ന് 30 മീറ്റര്‍ നീങ്ങിയാണ് പാമ്പിനെ കണ്ടെത്തിയത്. പാമ്പുകളുടെ വീട് എന്ന പേരില്‍ അറിയപ്പെടുന്ന പാറക്കെട്ടുകളുള്ള മലഞ്ചെരുവിലാണ് തോട്ടം സ്ഥിതിചെയ്യുന്നത്. സാധാരണ ഇന്തോനേഷ്യയില്‍ ആറ് മീറ്ററോളം നീളം വരുന്ന പെരുമ്പാമ്പുകളാണ് കണ്ടുവരുന്നത്. പാമ്പുകള്‍ മൃഗങ്ങളെ ആക്രമിക്കാറുണ്ടെങ്കിലും മനുഷ്യനെ വിഴുങ്ങുന്നത് വളരെ വിരളമായാണെന്ന് ജക്കാര്‍ത്ത പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

You might also like

-