കനത്ത മഴ വോട്ടെടുപ്പ് തടസ്സപെട്ടു ,വെള്ളം കയറിയ ബൂത്തുകള്‍ മാറ്റാന്‍ നിര്‍ദേശം

വെള്ളം കയറിയ ബൂത്തുകള്‍ മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോളിങ് സമയം നീട്ടിനല്‍കുന്നത് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു

0

തിരുവനന്തപുരം /എറണാകുളം :എറണാകുളത്ത് ആശങ്കയായി കനത്ത മഴ. അര്‍ധരാത്രി ആരംഭിച്ച കനത്തമഴ തുടരുകയാണ്. പല ബൂത്തുകളിലും വോട്ടെടുപ്പ് വൈകുന്നു. അയ്യപ്പന്‍കാവ് ശ്രീനാരായണ സ്കൂളിലെ മൂന്ന് ബൂത്തുകള്‍ മാറ്റിസ്ഥാപിക്കുന്നു. കഠാരിബാഗിലെ ബൂത്തിലും കേന്ദ്രീയ വിദ്യാലയത്തിലെ നാല് ബൂത്തുകളിലും വെള്ളം കയറി.എറണാകുളം പൊലീസ് ക്യാമ്പില്‍ വെളളം കയറി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകേണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ കുടുങ്ങിക്കിടക്കുന്നു. യൂണിഫോം ഉള്‍പ്പെടെ ഒഴുകിപ്പോയി. പെരണ്ടൂര്‍ കനാല്‍ നിറയുകയാണ്. നഗരത്തിലെ വെളളം പുറത്തേക്ക് പോകേണ്ടത് പെരണ്ടൂര്‍ കനാല്‍ വഴിയാണ്.കലൂർ സബ് സ്റ്റേഷനിലെ കൺട്രോൾ റൂമിൽ വെള്ളം കയറിയതിനെ തുടർന്ന് ഇവിടെ നിന്നുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കൊച്ചി ചുള്ളിക്കൽ ഭാഗത്ത് വീടുകളിൽ വെള്ളം കയറുന്നു. മാറി താമസിക്കുന്നതിന് സൗകര്യം ഒരുക്കുന്നുണ്ട്

കനത്ത മഴയില്‍ ആശങ്കയുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ. എറണാകുളം കലക്ടറോട് വിവരങ്ങള്‍ തേടിയിട്ടുണ്ട്. വെള്ളം കയറിയ ബൂത്തുകള്‍ മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോളിങ് സമയം നീട്ടിനല്‍കുന്നത് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു

You might also like

-