കഞ്ചാവ് തേടിപ്പോയ പോലീസ് സംഘം വനത്തിൽ അകപ്പെട്ടു തിരികെ എത്തിക്കാൻ തിരച്ചാലുമായി പോലീസ്

കനത്ത മഴയെ തുടർന്നാണ് കഞ്ചാവ് റെയ്ഡിന് പുറപ്പെട്ട 14 അംഗ സംഘം ഉൾ വനത്തില് കുടുങ്ങിയത്. പാലക്കാട് നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സി ഡി ശ്രീനിവാസൻ, മലമ്പുഴ സിഐ സുനിൽകൃഷ്ണൻ, വാളയാർ എസ്‌ഐ, ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങൾ, നാല് തണ്ടർബോൾട്ട് അംഗങ്ങൾ ഉൾപ്പെട്ട ഉദ്യോഗസ്ഥരാണ് വനത്തിലുള്ളത്

0

പാലക്കാട്: മലമ്പുഴ വനമേഖലയിൽ വഴി തെറ്റി ഉൾക്കാട്ടിൽ കുടുങ്ങിയ പോലീസ് സംഘം സുരക്ഷിതരെന്ന് പോലീസ്. കാട്ടിൽ കുടുങ്ങിയ സംഘവുമായി ഫോണിൽ ബന്ധപ്പെട്ടുവെന്ന് പോലീസ് അറിയിച്ചു. ഇവരെ കണ്ടെത്തി തിരകെയെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിനായി വാളയാറിൽ നിന്നുള്ള എട്ടംഗസംഘം വനമേഖലയിലേക്ക് പുറപ്പെട്ടു. സംഘം ഇന്നലെ രാത്രി കഴിഞ്ഞിരുന്ന പാറയുടെ മുകളിൽ തന്നെ തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.

ഇന്നലെ വൈകിട്ട് കനത്ത മഴയെ തുടർന്നാണ് കഞ്ചാവ് റെയ്ഡിന് പുറപ്പെട്ട 14 അംഗ സംഘം ഉൾ വനത്തില് കുടുങ്ങിയത്. പാലക്കാട് നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സി ഡി ശ്രീനിവാസൻ, മലമ്പുഴ സിഐ സുനിൽകൃഷ്ണൻ, വാളയാർ എസ്‌ഐ, ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങൾ, നാല് തണ്ടർബോൾട്ട് അംഗങ്ങൾ ഉൾപ്പെട്ട ഉദ്യോഗസ്ഥരാണ് വനത്തിലുള്ളത്.പാലക്കാട് നാര്‍ക്കോട്ടിക് സെൽ ഡിവൈഎസ്പി സി ഡി ശ്രീനിവാസന്‍, മലമ്പുഴ സിഐ സുനില്‍കൃഷ്ണന്‍, വാളയാര്‍ എസ്‌ഐ, ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങള്‍, നാല് തണ്ടര്‍ബോള്‍ട്ട് അംഗങ്ങള്‍ ഉള്‍പ്പെട്ട ഉദ്യോ​ഗസ്ഥരാണ് വനത്തിലുള്ളത്. ആന, പുലി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള കാട്ടിലാണ് ഉദ്യോഗസ്ഥർ അകപ്പെട്ടിരിക്കുന്നത്. ലഹരി വസ്തുക്കള്‍ പിടികൂടാന്‍ തൃശൂര്‍ റേഞ്ച് ഐജിയുടെ പ്രത്യേക ഡ്രൈവിന്‍റെ ഭാഗമായാണ് ഉദ്യോഗസ്ഥർ പരിശോധനക്ക് കാട് കയറിയത്.. കഞ്ചിക്കോട് ഇറങ്ങിയ 17 കാട്ടാനകളുടെ കൂട്ടം ഈ മേഖലയിലുള്ളതിനാൽ ജാഗ്രതയിലാണ് പോലീസ്.

-

You might also like

-