പോലീസ് മേധാവി അനിൽ കാന്തിന്റെ കാലാവധി രണ്ട് വർഷം കൂടി നീട്ടി

2023 ജൂൺ മുപ്പത് വരെയാണ് പുതുക്കിയ കാലാവധി

0

സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന്‍റെ കാലാവധി രണ്ട് വർഷത്തേക്ക് നീട്ടി. 2023 ജൂൺ മുപ്പത് വരെയാണ് പുതുക്കിയ കാലാവധി. 2021 ജൂൺ മുപ്പതിനാണ് അനിൽകാന്തിനെ പൊലീസ് മേധാവിയായി മന്ത്രിസഭായോഗം തീരുമാനിച്ചത്. ദളിത് വിഭാഗത്തിൽ നിന്നും സംസ്ഥാന പൊലീസ് മേധാവിയാകുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് ദില്ലി സ്വദേശിയായ അനിൽകാന്ത്.

-

You might also like

-