സൈനികരുടെ ജീവത്യാഗം വ്യര്‍ഥമാകില്ല വെല്ലുവിളികള്‍ക്ക് തക്ക മറുപടി മറുപടി പ്രധാനമന്ത്രി

വെല്ലുവിളികള്‍ക്ക് മറുപടി നല്‍കാന്‍ ഇന്ത്യക്കറിയാം. രാജ്യത്തിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ചയില്ലെന്നും

0

https://www.facebook.com/indiavision.mediacom/videos/305579870610069/?t=3

ഡൽഹി : സൈനികരുടെ ജീവത്യാഗം വ്യര്‍ഥമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു. വെല്ലുവിളികള്‍ക്ക് മറുപടി നല്‍കാന്‍ ഇന്ത്യക്കറിയാം. രാജ്യത്തിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ചയില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സൈനികര്‍ക്ക് ആദരമര്‍പിച്ചാണ് പ്രധാനമന്ത്രി തുടങ്ങിയത്.

സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ പ്രകോപിപ്പിക്കപ്പെട്ടാല്‍ ഉചിതമായ മറുപടി കൊടുക്കാന്‍ ഇന്ത്യയ്ക്ക് ശേഷിയുണ്ട്. ഭിന്നതകള്‍ ഉള്ള രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. എന്നാല്‍ ആ ഭിന്നതകള്‍ തര്‍ക്കങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.വീരമൃത്യു വരിച്ച സൈനികര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി വെര്‍ച്വല്‍ യോഗത്തിന് മുന്നോടിയായി പ്രധാനമന്ത്രി രണ്ട് നിമിഷം മൗനം ആചരിച്ചു.https:

You might also like

-