പികെ ശശിക്കെതിരായ പീഡന ആരോപണം; നിയമോപദേശം തേടി ഡിജിപി

ഇരയായ യുവതിയുടെ പരാതി ഇല്ലാതെ കേസെടുക്കാന്‍ സാധിക്കുമോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.

0

തിരുവനതപുരം :ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായ ഡി വൈ ഫ് ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന ആരോപണത്തില്‍ പൊലീസ് നിയമോപദേശം തേടി.ഇരയായ യുവതിയുടെ പരാതി ഇല്ലാതെ കേസെടുക്കാന്‍ സാധിക്കുമോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. അതേസമയം സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നേരത്തെ കെ.എസ്.യുവും യുവമോര്‍ച്ചയും പൊലീസിന് പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് ഡിജിപി നിയമോപദേശം തേടിയത്.

ഡിജിപിയുടെ ഓഫീസില്‍ ലഭിച്ച പരാതികള്‍ തൃശൂര്‍ റേഞ്ച് ഐ.ജി.ക്ക് കൈമാറി. പരാതിക്കാരിയുടെ പേരോ വിവരങ്ങളോ ഇല്ലാത്തതിനാല്‍ നേരിട്ട് കേസെടുക്കാനാവില്ല. ഇതുസംബന്ധിച്ച ആരോപണം പരിശോധിക്കാനാണ് ഡിജിപി നിര്‍ദ്ദേശം നല്‍കി.
എം.എല്‍.എക്കെതിരായ പീഡന ആരോപണത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ പറഞ്ഞിരുന്നു. ഇതിനെ കുറിച്ച് പഠിച്ച ശേഷം നടപടിയുണ്ടാകും.

സ്ത്രീകളുടെ വിഷയമായതു കൊണ്ട് തന്നെ ശക്തമായ നടപടി പ്രതീക്ഷിക്കാമെന്നും വി.എസ് പ്രതികരിച്ചു. പരാതി ലഭിക്കാതെ നടപടിയെക്കാനാവില്ലെന്നായിരുന്നു വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്റെ പ്രതികരണം. ശശിക്കെതിരെ പാര്‍ട്ടിക്കു പരാതി കിട്ടിയ ദിവസവും മാധ്യമങ്ങള്‍ പറയുന്നതുമായ തിയതി ഒത്തുനോക്കണമെന്ന് ഇന്നലെ വിഎസ് പറഞ്ഞിരുന്നു. പരാതിയില്‍ സ്വമേധയാ കേസെടുക്കാനാവില്ലെന്നു സംസ്ഥാന വനിതാകമ്മീഷന്‍ പ്രതികരിച്ചിരുന്നു.

You might also like