ലഹരിമരുന്ന് മാഫിയയുമായുള്ള ബിനീഷ് കോടിയേരിയുടെ ബന്ധം അന്വേഷിക്കണമെന്ന് യൂത്ത് ലീഗ്അ,നൂപ് മുഹമ്മദിനെ വളരെ നന്നായി അറിയാമെന്ന് ബിനീഷ്

സ്വര്‍ണക്കടത്ത് പ്രതി റമീസുമായും അനൂപിന് ബന്ധമുണ്ടെന്നും ഫിറോസ് ആരോപിച്ചു

0

തിരുവനതപുരം :സി ഐ എം സംസ്ഥാന സെകട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണവുമായി യൂത്ത് ലീഗ്. ബംഗളൂരു ലഹരിമരുന്ന് മാഫിയയുമായുള്ള ബിനീഷ് കോടിയേരിയുടെ ബന്ധം അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് ആവശ്യപ്പെട്ടു. ലഹരിമരുന്നു കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിന് ജൂ‌‌ലൈ‌ 10ന് വന്ന കോളുകള്‍ പരിശോധിക്കണം. ആ ദിവസമാണ് സ്വപ്ന സുരേഷ് ബെംഗളൂരുവില്‍ പിടിക്കപ്പെട്ടത്. അനൂപിന്റെ മൊഴിയില്‍ നിന്നു തന്നെ ബന്ധം വ്യക്തമാണെന്നും പി.കെ.ഫിറോസ് പറഞ്ഞു. സ്വര്‍ണക്കടത്ത് പ്രതി റമീസുമായും അനൂപിന് ബന്ധമുണ്ടെന്നും ഫിറോസ് ആരോപിച്ചു. ഹോട്ടൽ വ്യവസായത്തിന് പണം നൽകിയത് ബിനീഷ് കൊടിയേരിയെന്ന് മൊഴിയുണ്ട്. ഈ ഹോട്ടലിന്‍റെ മറവിൽ മയക്ക് മരുന്ന് വിൽപനയുണ്ട്. കുമരകത്തെ നൈറ്റ് പാർട്ടിയിൽ അനൂബും ബിനീഷും പങ്കെടുത്തിരുന്നു. ജൂലൈ 10 ന് അനൂബിനെ ബിനീഷ് കൊടിയേരി പല തവണ വിളിച്ചു. അന്നാണ് സ്വപ്ന അറസ്റ്റിലായത്”. വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു

അതേസമയം ബംഗളൂരു ലഹരിമരുന്ന് മാഫിയ കേസിൽ പിടിയിലായ അനൂപ് മുഹമ്മദിനെ വളരെ നന്നായി അറിയാമെന്ന് ബിനീഷ് കോടിയേരി. വസ്ത്രവ്യാപാരിയെന്ന നിലയ്ക്കാണ് അറിയുന്നത്. ഹോട്ടല്‍ റൂം ബുക് ചെയ്തു തരാറുണ്ട്, റസ്റ്ററന്റ് തുടങ്ങാന്‍ വായ്പ നല്‍കി. ലഹരിമരുന്ന് കച്ചവടവുമായി ബന്ധമുണ്ടെന്നത് ഞെട്ടിക്കുന്ന വാര്‍ത്ത. ആറുലക്ഷം രൂപയാണ് വായ്പ നല്‍കിയതെന്ന് ബിനീഷ്  പറഞ്ഞു. ജൂ‌ലൈ പത്തിന് വിളിച്ചെന്ന ആരോപണം ശരിയല്ലെന്നും ബിനീഷ് പറഞ്ഞു

-

You might also like

-