പിഡിപി മുൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് പൂന്തുറ സിറാജ് അന്തരിച്ചു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്നു

0

തിരുവനന്തപുരം: പിഡിപി മുൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് പൂന്തുറ സിറാജ് അന്തരിച്ചു. 57 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്നു. പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ ഭാര്യാ സഹോദരിയുടെ ഭർത്താവാണ് സിറാജ്.കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപായി പിഡിപി വിട്ട് ഐഎൻഎല്ലിൽ ചേർന്ന സിറാജ് ഈ മാസമാദ്യമാണ് പിഡിപിയിലേക്ക് മടങ്ങിയെത്തിയത്. പിന്നാലെ സംസ്ഥാന വൈസ് പ്രസിഡന്റായി സിറാജിനെ പാർട്ടി ചെയർമാന‍് അബ്ദുൾ നാസർ മഅദനി നാമനിർദേശം ചെയ്തു. പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പൂന്തുറ സിറാജ് നേരത്തെ ചെയര്‍മാന് കത്ത് നല്‍കിയിരുന്നു.2019 വരെ പിഡിപിയുടെ വര്‍ക്കിങ് പ്രസിഡന്റായിരുന്നു. സംഘടനാ തെരഞ്ഞെടുപ്പില്‍ തഴഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടി വിട്ടത് .

-

You might also like

-