കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ പ്രതിപക്ഷ പ്രിക്ഷേധം സഭ ബഹിഷ്കരിച്ചു

സ്വാമിനാഥൻ റിപ്പോർട്ട് പ്രകാരം കർഷകർക്കുവേണ്ടി താങ്ങുവില ഉയർത്തി. ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്ക് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നത്'. കർഷകരെ സ്വയം പര്യാപ്തരാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും

0

ഡൽഹി :കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ പ്രതിപക്ഷ പ്രതിഷേധത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിച്ചു. ഇരുപത് പാര്‍ട്ടികള്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ബഹിഷ്‌ക്കരിച്ച് കര്‍ഷകസമരത്തോടുള്ള സര്‍ക്കാരിന്റെ സമീപനത്തിലെ അതൃപ്തി വ്യക്തമാക്കി.കാർഷിക രംഗം ആധുനികവത്ക്കരിക്കാനാണ് സർക്കാരിന്‍റെ ശ്രമമെന്ന് രാഷ്ട്രപതി. ബജറ്റ് സമ്മേളനത്തിന്‍റെ മുന്നോടിയായി നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനിടെയാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്. കാർഷിക നിയമങ്ങളെ പുകഴ്ത്തിയാണ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. ‘ആത്മനിർഭര്‍ ഭാരതിലൂടെ കർഷകരുടെ നില മെച്ചപ്പെടുത്തുകയാണ് സർക്കാർ.

സ്വാമിനാഥൻ റിപ്പോർട്ട് പ്രകാരം കർഷകർക്കുവേണ്ടി താങ്ങുവില ഉയർത്തി. ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്ക് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നത്’. കർഷകരെ സ്വയം പര്യാപ്തരാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കുകയാണ്

ആദ്യ സമ്മേളന ദിനം തന്നെ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചാണ് സഭ ചേര്‍ന്നത്. കോണ്‍ഗ്രസും സിപിഐഎമ്മും ഉള്‍പ്പെടെ ഇരുപത് പര്‍ട്ടികള്‍ നയപ്രഖ്യാപനം ബഹിഷ്‌ക്കരിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍ വലിക്കാത്തതിലെ പ്രതിഷേധം ആണ് ഈ പാര്‍ട്ടികള്‍ രേഖപ്പെടുത്തിയത്. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്‍പ് മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി പ്രതിപക്ഷ തീരുമാനത്തെ പരോക്ഷമായി വിമര്‍ശിച്ചു. പര്‍ലമെന്റില്‍ എത് വിഷയവും ചര്‍ച്ച ചെയ്യാന്‍ അംഗങ്ങള്‍ ശ്രമിക്കുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ തുറന്ന് മനസോടെ ആയിരിക്കും സര്‍ക്കാരിന്റെ സമീപനമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി വകുപ്പ് മന്ത്രി പ്രഹളാദ് ജോഷി നയപ്രഖ്യാപനം ബഹിഷ്‌കരിക്കരുതെന്ന് നടത്തിയ അഭ്യര്‍ത്ഥന പ്രതിപക്ഷം തള്ളി. ആദ്യ ദിവസം സഭ ബഹിഷ്‌ക്കരിച്ച പ്രതിപക്ഷം നാളെ പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കും എന്ന് അറിയിച്ചു.

You might also like

-