പള്ളി തർക്കത്തിൽ യാക്കോബായ സഭാ നേതൃത്വം മുഖ്യമന്ത്രി മായി കൂടിക്കാഴ്ച നടത്തി.

ഓർത്തഡോക്സ് സഭയുമായി യോജിച്ച് പോകാൻ കഴിയില്ലെന്ന് സർക്കാരിനെ അറിയിച്ചതായി യാക്കോബായ സഭാ വക്താവ് വ്യക്തമാക്കിയിരുന്നു

0

ആലുവ :യാക്കോബായ ഓർത്തഡോൿസ് പള്ളി തർക്കവുമായി ബന്ധപ്പെട്ട് യാക്കോബായ സഭാ നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ ആലുവ പാലസ് ​ഗസ്​റ്റ്​ ഹൗസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ബസേലിയോസ്‌ തോമസ്‌ പ്രഥമൻ കാതോലിക്ക ബാവയുടെ നേതൃത്വത്തിൽ അരമണിക്കൂറോളം ചർച്ച നീണ്ടു. മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്, മാത്യൂസ് മാർ അപ്രേം മെത്രാപ്പോലീത്ത, തമ്പു ജോർജ് തുകലൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. പള്ളി തർക്കവുമായി ബന്ധപ്പെട്ട് പരിഹാരമുണ്ടാക്കാൻ ഇടപെടൽ നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി സഭാ നേതൃത്വം പറഞ്ഞു.

അതേസമയം, ഓർത്തഡോക്സ് സഭയുമായി യോജിച്ച് പോകാൻ കഴിയില്ലെന്ന് സർക്കാരിനെ അറിയിച്ചതായി യാക്കോബായ സഭാ വക്താവ് വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ നിയമപരമായ പ്രശ്നങ്ങൾ ബോധ്യപ്പെടുത്തി. തർക്കം പരിഹരിക്കുന്നതിന് ഇരുവിഭാഗവുമായും മിസോറം ഗവർണർ സംസാരിക്കുന്നുണ്ടെന്നും യാക്കോബായ സഭാ നേതൃത്വം അറിയിച്ചു.

You might also like

-