പാകിസ്ഥാന്‍ തന്നെ മാനസികമായി അവഹേളിച്ചെന്ന് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍

വാഗാ അതിര്‍ത്തിയില്‍ നിന്ന് രാത്രി 9.15 ഓടെയാണ് ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ അഭിനന്ദനെ സ്വീകരിച്ചത്. തുടര്‍ന്ന് സൈന്യം അഭിനന്ദന്റെ ആരോഗ്യ മാനസിക നിലപരിശോധിച്ചിരുന്നു. ഇതിനിടെയാണ് പാക് സൈനികര്‍മാനസികമായി അവഹേളിച്ചെന്നും എന്നാല്‍ ശാരീരിക ഉപദ്രവം ഉണ്ടായിട്ടില്ലെന്നും അഭിനന്ദന്‍ വെളിപ്പെടുത്തിയത്.

0

ഡല്‍ഹി: കസ്റ്റഡിയിലിരിക്കെ പാകിസ്ഥാന്‍ സൈനികര്‍ തന്നെ മാനസികമായി അവഹേളിച്ചതായി വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍. പാകിസ്ഥാനില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം സൈനിക ഉദ്യോഗസ്ഥരോടാണ് അഭിനന്ദന്‍ അനുഭവങ്ങള്‍ തുറന്നു പറഞ്ഞത്. എന്നാല്‍ പാക് സൈനികര്‍ ശാരീരികമായി ഉപദ്രവിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബുധനാഴ്ച പാക് പിടിയിലായ അഭിനന്ദന്‍ വര്‍ത്തമാന്‍ ഇന്നലെ രാത്രിയോടെയായിരുന്നു മോചിക്കപ്പെട്ടത്. വാഗാ അതിര്‍ത്തിയില്‍ നിന്ന് രാത്രി 9.15 ഓടെയാണ് ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ അഭിനന്ദനെ സ്വീകരിച്ചത്. തുടര്‍ന്ന് സൈന്യം അഭിനന്ദന്റെ ആരോഗ്യ മാനസിക നിലപരിശോധിച്ചിരുന്നു. ഇതിനിടെയാണ് പാക് സൈനികര്‍മാനസികമായി അവഹേളിച്ചെന്നും എന്നാല്‍ ശാരീരിക ഉപദ്രവം ഉണ്ടായിട്ടില്ലെന്നും അഭിനന്ദന്‍ വെളിപ്പെടുത്തിയത്.പാക് പിടിയില്‍ നിന്ന് മോചിതനായ വിംഗ് കമാന്‍ഡറുടെ അനുഭവങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് പുറത്തുവിട്ടത്. പാകിസ്ഥാന്റെ വ്യോമാക്രമണം പ്രതിരോധിക്കുന്നതിനിടെയായിരുന്നു വിമാനം തകര്‍ന്ന് അഭിനന്ദന്‍ പാക് മണ്ണില്‍ വീഴുന്നത്.

ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയനായ അഭിനന്ദന്‍ ഇതിനെ ചെറുത്ത് നില്‍ക്കവേയാണ് പാക് സൈന്യം പിടികൂടുന്നതും കസ്റ്റഡിയില്‍ വെക്കുന്നതും. പിന്നീട് രണ്ടുദിവസങ്ങള്‍ക്ക് ശേഷമാണ് പാകിസ്ഥാന്‍ ഇദ്ദേഹത്തെ മോചിപ്പിക്കുന്നത്. അഭിനന്ദനെ മോചിപ്പിക്കുന്ന കാര്യം പാക് പാര്‍ലമെന്റില്‍ വെച്ച് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനായിരുന്നു പ്രഖ്യാപിച്ചത്