വീട്ടമ്മയേപീഡിപ്പിച്ച കേസിൽ ഓർത്തഡോക്സ്‌ വൈദികന്‍ കൂടി അറസ്റ്റില്‍

കുമ്പസാര രഹസ്യം മറയാക്കി വീട്ടമ്മയേപീഡിപ്പിച്ച കേസിൽ: ഒരു വൈദികന്‍ കൂടി അറസ്റ്റില്‍ ഫാദര്‍ ജോണ്‍സണ്‍ വി മാത്യു ആണ് ഇന്ന് അറസ്റ്റിലായത്

0

പത്തനംതിട്ട :വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത കേസില്‍ മൂന്നാം പ്രതിയായ ഓർത്തഡോക്സ്‌ സഭയിലെ ഒരു വൈദികൻകൂടി അറസ്റ്റില്‍. ഫാദര്‍ ജോണ്‍സണ്‍ വി.മാത്യുവിനെ പത്തനംതിട്ട തെക്കേമലയിലെ വീട്ടില്‍ നിന്നാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. അതേസമയം ഒളിവിലുളള രണ്ട് വൈദികര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ അന്വേഷണ സംഘം ഊര്‍ജിതമാക്കി.

വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ വൈദികന്‍ റിമാന്‍ഡില്‍
കുമ്പസാര രഹസ്യത്തിന്റെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമായി നടത്തുന്നതിനിടെ ഉച്ചയ്ക്ക് രണ്ടുമണിയോടെ പത്തനംതിട്ട കോഴഞ്ചേരി തെക്കേമലയിലെ സ്വന്തം വീട്ടില്‍നിന്നാണ് ഫാദര്‍ ജോണ്‍സണ്‍ വി മാത്യുവിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.തിരുവല്ല ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ച്ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യുവിന്റെയും ഡിവൈ.എസ്.പി ജോസി ചെറിയാന്റെയും നേതൃത്വത്തില്‍ ചോദ്യം ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായി അന്വേഷണസംഘം അറിയിച്ചു. തുടര്‍ന്ന് വൈദ്യപരിശോധന പൂര്‍ത്തിയാക്കി തിരുവല്ല ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഒളിവിലുള്ള പ്രതികള്‍ക്കുമേല്‍ സമ്മര്‍ദം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒന്നാംപ്രതി ഫാ.എബ്രഹാം മാത്യുവിന്റെയും നാലാം പ്രതി ഫാ. ജെയ്‌സ് കെ.ജോര്‍ജിന്റെയും വീടുകളില്‍ അന്വേഷണസംഘം പരിശോധന നടത്തി. കേസില്‍ ഇന്നലെ അറസ്റ്റിലായ ഫാ.ജോബ് മാത്യു നല്‍കിയ ജാമ്യാപേക്ഷ തിരുവല്ല ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി തിങ്കളാഴ്ച പരിഗണിക്കും.

You might also like

-