ഫിനാന്‍സ് ഉടമയെ തീകൊളുത്തിക്കൊല്ലാൻ ശ്രമം

മലബാര്‍ ഫിനാന്‍സ് ഉടമ കോടഞ്ചേരി കുപ്പായക്കോട് ഇടവക്കുന്നേല്‍ സജി കുരുവിള(52)യേയാണ് കൊല്ലാന്‍ ശ്രമിച്ചത്.

0

കോഴിക്കോട്: പുതുപ്പാടിയില്‍ ധനകാര്യ സ്ഥാപന ഉടമയെ പെട്രോളൊഴിച്ച്‌ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. കോഴിക്കോട് കൈതപ്പൊയിലെ മലബാര്‍ ഫിനാന്‍സ് ഉടമ കോടഞ്ചേരി കുപ്പായക്കോട് ഇടവക്കുന്നേല്‍ സജി കുരുവിള(52)യേയാണ് കൊല്ലാന്‍ ശ്രമിച്ചത്.ഇടുക്കി സ്വദേശിയായ സന്തോഷ് എന്നയാളാണ് സജിയെ ആക്രമിച്ചതെന്നാണ് സൂചന. സജിയെ ആക്രമിച്ചതിന് ശേഷം ഇയാള്‍ രക്ഷപ്പെട്ടു. ഫിനാന്‍സില്‍ അതിക്രമിച്ച്‌ കടന്ന സന്തോഷ് മുളകുപൊടി വിതറിയതിന് ശേഷം സജി കുരുവിളയുടെ ദേഹത്ത് പെട്രോളാഴിച്ച്‌ തീ കൊളുത്തുകയായിരുന്നു.ഇതിനിടെ സജി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി. സജിക്ക് സാരമായ പൊള്ളലും പരിക്കുമുണ്ടെന്നാണ് വിവരം. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

You might also like

-