പെരുമറ്റത്ത് കാറും ബൈക്കും കൂട്ടിയിടിച്ചു പല്ലാരിമംഗലം സ്വദേശി മരിച്ചു.

പല്ലാരിമംഗലം ഒലിയപ്പുറം ഒ ഇ റഹീം ആണ് മരിച്ചത്.

0

മുവാറ്റുപുഴ : പെരുമറ്റത് ഉണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് പല്ലാരിമംഗലം സ്വദേശി കൊല്ലപ്പെട്ടു .പല്ലാരിമംഗലം ഒലിയപ്പുറം ഒ ഇ റഹീം ആണ് മരിച്ചത്. ജലസേചന വകുപ്പ് ഉദ്യോഗസ്ഥൻ ആയിരുന്നു. ഇന്ന് രാവിലെ പതിനൊന്നു മണിക്ക് മുവാറ്റുപുഴ പെരുമറ്റം അന്നൂർ ദന്തൽ ഹോസ്പിറ്റലിനു മുന്നിൽ വച്ചാണ് ബൈക്കിൽ സഞ്ചരിച്ചിരുന്ന റഹീം എതിരെ വന്ന കാറിടിച്ച് മരണപ്പെട്ടത്. പരേതൻ പല്ലാരിമംഗലം ജുമ മസ്ജിദ് മഹല്ല് സെക്രട്ടറി കൂടിയാണ്. ഭാര്യ ഖദീജ റഹിം, മക്കൾ അഭ്ന, അഫ്രിൻ വിദ്യാർത്ഥികളാണ്

You might also like

-