ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലേര്‍ട്ട് ,മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 137.73 അടിപിന്നിട്ടു

മുല്ലപ്പെരിയാറിൽ നിന്നും തുറന്നു വിട്ട വെള്ളംകുടി ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കൂടുതൽ ഉയരും ഇതോടെ അണകെട്ട് തുറന്നു വിടേണ്ട സാഹചര്യം ഉണ്ടാകുമെന്നാണ് ജില്ലാഭരകൂടം കരുതുന്നത്

0

ഇടുക്കി | ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു. ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 137.73 അടിയായി ഉയര്‍ന്നു. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ഡാമിന്റെ 10 സ്പില്‍വേ ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം തുറന്നു. മുല്ലപ്പെരിയാറിൽ നിന്നും തുറന്നു വിട്ട വെള്ളംകുടി ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കൂടുതൽ ഉയരും ഇതോടെ അണകെട്ട് തുറന്നു വിടേണ്ട സാഹചര്യം ഉണ്ടാകുമെന്നാണ് ജില്ലാഭരകൂടം കരുതുന്നത്

IDUKKI RESERVOIR FRL: 2403.00ft
MWL : 2408.50ft

Water Level : 2381.78ft⬆️
Live Storage:1105.642MCM(75.75%)

Gross Inflow/3hr: 5.504MCM

Net Inflow/3hr: 3.972MCM

Spill /3hrs : Nil

PH Discharge/3hr: 1.5166MCM

Generation / 3hr : 2.259MU

Weather status: drizzling

Alert status : Orange

അതേസമയം മുല്ലപ്പെരിയാറില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. . ഇടുക്കി അണക്കെട്ട് അടിയന്തരമായി തുറക്കേണ്ട സാഹചര്യമില്ലെന്നും എറണാകുളം ജില്ലയിലെ സ്ഥിതി കൂടി പരിഗണിച്ച് തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു.തൃശ്ശൂര്‍ പീച്ചി ഡാമിന്റെ 4 ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുകയാണ്. പാലക്കാട് മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു.

Mullaperiyar Dam

05-08-2022
10.00 PM

Level =138.00 ft

Tunnel Discharge
Current = 2166 cusecs

Surplus Discharge =2219 cusecs

Inflow
Current = 7885 cusecs

Storage = 6622 Mcft

Shutter opening details
V2=30 cm @1.00 pm
V3=30 cm @1.00 pm
V4=30 cm @1.00 pm
V7=30 cm @ 3.00pm
V8=30 cm @ 3.00pm
V9=30 cm @ 3.00pm
V1=30 cm @ 5.00pm
V5=30 cm @ 5.00pm
V6=30 cm @ 5.00pm
V10=30cm @5.00pm

മഴയുടെ പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (06-08-22) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ നേരത്തെ നിശ്ചയിച്ച പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല. പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും നാളെ അവധിയാണ്. സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. ഇടുക്കി മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ്. അതിതീവ്ര മഴ ആശങ്ക ഒഴിയുകയാണെങ്കിലും അതിശക്തമായ മഴയെ കരുതിയിരിക്കണം. മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. അറബിക്കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റിന്‍റെ ഗതിയും ശക്തിയും ഇപ്പോഴും ശക്തമായ മഴയ്ക്ക് അനുകൂലമാണ്.

You might also like

-