“ഓപ്പറേഷൻ ലോട്ടസ്” തെലങ്കാനയിലെ ടിആർഎസ് എംഎൽഎമാരെ ‘ചാക്കിട്ടു പിടിക്കാന്‍’ ശ്രമിച്ചെന്ന കേസിൽ ബിജെപി നേതാവ് ബി.എൽ. സന്തോഷിന് സമൻസ്

അഹമ്മദാബാദിലിരുന്ന് തുഷാറാണ് ഇടനിലക്കാരെ നിയന്ത്രിച്ചതെന്നും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സംഭവത്തിൽ അറസ്റ്റിലായ 3 ഇടനിലക്കാര്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് പരിഗണിക്കുമ്പോൾ തെളിവുകൾ കോടതിയിൽ സമർപ്പിക്കാനാണ് തെലങ്കാന സർക്കാരിന്റെ തീരുമാനം

0

ഹൈദരാബാദ്∙|”ഓപ്പറേഷൻ ലോട്ടസ്” തെലങ്കാനയിലെ ടിആർഎസ് എംഎൽഎമാരെ ‘ചാക്കിട്ടു പിടിക്കാന്‍’ ശ്രമിച്ചെന്ന കേസിൽ മുതിർന്ന ബിജെപി നേതാവ് ബി.എൽ. സന്തോഷ് ഹാജരാകണമെന്ന് സമൻസ്. ബിജെപിയുടെ സംഘടനാകാര്യ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയാണ് ബി.എൽ. സന്തോഷ്. കേസ് അന്വേഷിക്കുന്ന തെലങ്കാനയിലെ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ നവംബർ 21ന് ചോദ്യംചെയ്യലിനു ഹാജരാകാനാണ് നിർദേശം.

TRS MLAs poaching case | SIT, which was constituted to investigate the matter, summons BJP National General Secretary (Org) BL Santhosh as a part of the investigation.
ഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ പേരു വെളിപ്പെടുത്തിയാണ് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു കൂറുമാറ്റ ആരോപണം ഉന്നയിച്ചത്. കേസിൽ തുഷാറിനോടും ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേസുമായി ബന്ധമില്ലെന്നാണ് തുഷാറിന്റെ വാദം.തുഷാർ വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിൽ തെലങ്കാന പൊലീസ് സംഘം എത്തി.തെലങ്കാന രാഷ്ട്ര സമിതിയുടെ 4 എംഎല്‍എമാര്‍ക്ക് കൂറുമാറാന്‍ ഇടനിലക്കാര്‍ 100 കോടിരൂപ തുഷാർ ഇടനിലക്കാരായി നിന്ന് വാഗ്ദാനം നല്‍കിയതായാണ് പരാതി . ഈ മാസം 21 ന് ഹൈദരാബാദിൽ പ്രത്യേക അന്വേഷണ സംഘം മുൻപാകെ ഹാജരാകാൻ നിർദേശിച്ചുകൊണ്ടുള്ള നോട്ടീസ് നൽകുന്നതിനാണ് തെലുങ്കാന പോലീസ് തുഷാറിന്റെ വീട്ടിൽ എത്തിയത് .തുഷാറിന്റെ അസാന്നിധ്യത്തിൽ ഓഫീസ് സെക്രട്ടറി നോട്ടീസ് കൈപ്പറ്റി.നൽഗൊണ്ട എസ്പി രമാ മഹേശ്വരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കണിച്ചു കുളങ്ങരയിലെത്തിയത്.

അഹമ്മദാബാദിലിരുന്ന് തുഷാറാണ് ഇടനിലക്കാരെ നിയന്ത്രിച്ചതെന്നും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സംഭവത്തിൽ അറസ്റ്റിലായ 3 ഇടനിലക്കാര്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് പരിഗണിക്കുമ്പോൾ തെളിവുകൾ കോടതിയിൽ സമർപ്പിക്കാനാണ് തെലങ്കാന സർക്കാരിന്റെ തീരുമാനം.ടിആർഎസിൽനിന്ന് എംഎൽഎമാരെ കൂറുമാറ്റാൻ 100 കോടിരൂപ വാഗ്ദാനം ചെയ്തുവെന്നാണ് റാവുവിന്റെ ആരോപണം. വിഡിയോ സഹിതമായിരുന്നു റാവുവിന്റെ വാർത്താസമ്മേളനം. എന്നാൽ ബിജെപി ആരോപണം നിഷേധിച്ചു.

You might also like

-