നേമത്ത് താൻ സ്ഥാനാർത്ഥിയാകുമെന്ന വാർത്തയെ കുറിച്ച് അറിയില്ലെന്ന് ഉമ്മൻ ചാണ്ടി

ഉമ്മൻ ചാണ്ടി രണ്ടിടത്ത് മത്സരിക്കുമെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ഉമ്മൻ ചാണ്ടിയുടെ പ്രതികരണം

0

ഡൽഹി :നേമത്ത് താൻ സ്ഥാനാർത്ഥിയാകുമെന്ന വാർത്തയെ കുറിച്ച് അറിയില്ലെന്ന് ഉമ്മൻ ചാണ്ടി. ഇക്കാര്യം ആര് പറഞ്ഞുവെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് ചോദിച്ചു.ഉമ്മൻ ചാണ്ടി രണ്ടിടത്ത് മത്സരിക്കുമെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. നേമത്തും, പുതുപ്പള്ളിയിലും ഉമ്മൻ ചാണ്ടി മത്സരിക്കാൻ സന്നദ്ധത അറിയിച്ചുവെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട്. നേമത്ത് മത്സരിച്ചാൽ മറ്റൊരിടത്തും മത്സരിക്കാൻ അനുവദിക്കാമെന്ന് ഹൈക്കമാൻഡ് ഉമ്മൻ ചാണ്ടിയെ അറിയിച്ചിരുന്നു.

നേമത്ത് കരുത്തനായ സ്ഥാനാർത്ഥി വേണമെന്നാണ് കോൺഗ്രസ് നിലപാട്. ഉമ്മൻ ചാണ്ടി സ്ഥാനാർത്ഥിയാകാനുള്ള സാധ്യത ചെന്നിത്തല തള്ളിയില്ല. ഉമ്മൻ ചാണ്ടി നേമത്ത് മത്സരിക്കുമോ എന്ന ചോദ്യത്തിന് അക്കാര്യത്തിൽ തീരുമാനമായില്ലെന്നും തലമുതിർന്ന നേതാവ് തന്നെ നേമത്ത് വരുമെന്നുമാണ് ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തല, കെ മുരളീധരന്‍, ഉമ്മന്‍ചാണ്ടി എന്നിവരില്‍ ആരെങ്കിലും ഒരാള്‍ മത്സരിക്കണമെന്നായിരുന്നു സ്‌ക്രീനിങ് കമ്മിറ്റിയില്‍ ഉയര്‍ന്നത്.നേമത്ത് ബിജെപിയെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങള്‍ സ്വീകരിക്കും. കോണ്‍ഗ്രസിന്റെ കേരളത്തിലെ ചരിത്രത്തിലെ ഏറ്റവും അംഗീകാരം ലഭിക്കുന്ന പട്ടികയാകും പുറത്തിറക്കുക- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഉമ്മന്‍ചാണ്ടിയെ നേമത്ത് മത്സരിപ്പിക്കാനുള്ള നിര്‍ദേശം വച്ചത് ഹൈക്കമാന്‍ഡാണ്. ഇത് കേരളത്തില്‍ ഉടനീളം പ്രതിഫലിക്കുമെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ് പറയുന്നത്. നാളെ ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. ഉമ്മന്‍ചാണ്ടി ഇക്കാര്യത്തില്‍ പൂര്‍ണ സമ്മതം അറിയിച്ചിട്ടില്ല.