“നേമത്ത് ചിരി മാത്രം “ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ? രണ്ടിടങ്ങളിൽ മത്സരിക്കില്ല

രണ്ടിടങ്ങളില്‍ മത്സരിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതുവരെ രണ്ടിടത്ത് മത്സരിച്ചിട്ടില്ല. ഇനിയുമതുണ്ടാകില്ല

0

തിരുവനന്തപുരം :നേമത്ത് മത്സരിക്കുമോയെന്ന കാര്യത്തില്‍ സസ്പെന്‍സ് നിലനിര്‍ത്തി ഉമ്മന്‍ചാണ്ടി. നേമത്തുണ്ടാകുമോ എന്ന ചോദ്യത്തിന് ചിരി മാത്രമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി. എന്നാല്‍ രണ്ടിടങ്ങളില്‍ മത്സരിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതുവരെ രണ്ടിടത്ത് മത്സരിച്ചിട്ടില്ല. ഇനിയുമതുണ്ടാകില്ല. അദ്ദേഹം പറഞ്ഞു. അനിശ്ചിതത്വം ഉടന്‍ മാറുമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.നേമത്ത് പല പേരുകളും വരുന്നുണ്ടെന്നാണ് ഉമ്മൻചാണ്ടി പറഞ്ഞത്. എന്നാൽ നിലവിലെ പട്ടികയിൽ തന്‍റെ പേര് പുതുപ്പള്ളിയിലാണ്. നേമത്ത് ആര് മത്സരിക്കണമെന്ന കാര്യത്തിൽ ദേശീയ, സംസ്ഥാനനേതൃത്വങ്ങൾ ഇടപെടില്ല. തന്‍റെ പേര് ആരും നേമത്ത് നിർദേശിച്ചിട്ടില്ല. പുതുപ്പള്ളിയിൽ തന്‍റെ പേര് നിലവിലെ പട്ടികയിൽ അംഗീകരിച്ചുകഴിഞ്ഞെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കിയിരുന്നു.
നേമത്ത് മത്സരിക്കാൻ ഉമ്മൻ ചാണ്ടിയെ നിർബന്ധിക്കില്ലെന്നും സ്വയം തീരുമാനിക്കാമെന്നും രാഹുൽ ​ഗാന്ധി നിലപാടെടുത്തതായാണ് വിവരം. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇന്ന് അണികൾ വളഞ്ഞുവച്ച് പ്രതിഷേധിച്ചതോടെ, പുതുപ്പള്ളി വിടില്ലെന്ന് പ്രവർത്തകർക്ക് ഉമ്മൻചാണ്ടി ഉറപ്പുനൽകിയിരുന്നു.