പിങ്ക് കാർഡ് ഉടമകൾക്കുള്ള ഓണക്കിറ്റുകൾ ആഗസ്റ്റ് 20 മുതൽ വിതരണം

ആഗസ്റ്റ് 20ന് റേഷൻ കാർഡിന്റെ നമ്പർ പൂജ്യത്തിൽ അവസാനിക്കുന്ന കാർഡുടമകൾക്ക് കിറ്റ് ലഭിക്കും.

0

തിരുവനന്തപുരം :പി.എച്ച്.എച്ച് (പിങ്ക്) കാർഡ് ഉടമകൾക്കുള്ള സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റുകൾ ആഗസ്റ്റ് 20 മുതൽ വിതരണം ആരംഭിക്കും . കാർഡുടമകൾ ജൂലൈ മാസം റേഷൻ വാങ്ങിയ കടകളിൽനിന്ന് കിറ്റുകൾ ലഭിക്കുന്നതാണ്.

ആഗസ്റ്റ് 20ന് റേഷൻ കാർഡിന്റെ നമ്പർ പൂജ്യത്തിൽ അവസാനിക്കുന്ന കാർഡുടമകൾക്ക് കിറ്റ് ലഭിക്കും. 21 ന് 1, 2 അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡുകൾക്കും, 22ന് 3, 4, 5 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുകൾക്കും, 24ന് 6, 7, 8, 9 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുകൾക്കും കിറ്റ് ലഭിക്കുമെന്ന് ഭക്ഷ്യ-പൊതു വിതരണ സെക്രട്ടറി അറിയിച്ചു.