“ബാ​റു​ക​ളി​ൽ ഇരുന്നു വീശാം ” പ​കു​തി ഇ​രു​പ്പി​ട​ങ്ങ​ളി​ല്‍ മാ​ത്ര​മേ ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​വൂ

തീ​യ​റ്റ​റു​ക​ള്‍ തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് വി​വി​ധ സി​നി​മാ സം​ഘ​ട​ന​ക​ള്‍ സ​ര്‍​ക്കാ​രി​നോ​ട് നേരത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എന്നാൽ തിയറ്ററുകൾ ഇപ്പോൾ തുറ്കകേണ്ടതില്ലെന്നാണ് വിദഗ്ദ്ധർ സർക്കാരിന് നൽകിയ ഉപദേശം

0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കൂടുതൽ ലോക്ക്ഡൌൺ ഇളവുകൾ നൽകാൻ തീരുമാനം. ഹോ​ട്ട​ലു​ക​ളി​ലും ബാ​റു​ക​ളി​ലും ഇ​രു​ന്ന് ക​ഴി​ക്കു​ന്ന​തി​ന് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് പി​ന്‍​വ​ലിക്കാൻ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീരുമാനിച്ചു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചാ​കും ബാ​റു​ക​ളും ഹോ​ട്ട​ലു​ക​ളും പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​ത്. എ​ന്നും നി​ര്‍​ദ്ദേ​ശ​മു​ണ്ട്. എ.സി പ്രവർത്തിപ്പിക്കാനും പാടില്ല. ഇൻഡോർ സ്‌റ്റേഡിയം, നീന്തൽകുളം എന്നിവ തുറക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാൽ തിയേറ്റർ തുറക്കുന്നതിൽ തീരുമാനം പിന്നീട് അറിയിക്കുമെന്നും പറഞ്ഞു.

സ്‌കൂളുകളിൽ ആവശ്യമായ ക്രമീകരണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അറ്റകുറ്റപ്പണി ഒക്‌ടോബർ 20 ന് മുമ്പ് തീർക്കണം. ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തണം. ഓരോ സ്‌കൂളിനും ഡോക്ടറെ നിശ്ചയിക്കുകയും അവർ കൃത്യമായ ദിവസങ്ങളിൽ വിദ്യാലയം സന്ദർശിക്കുകയും വേണം. പി.ടി.എകൾ വേഗം പുനഃസംഘടിപ്പിക്കണം – തുടങ്ങിയ നിർദേശങ്ങൾ മുഖ്യമന്ത്രി അറിയിച്ചു. സ്‌കൂൾ ബസുകളുടെ സുരക്ഷതത്വം പൊലീസ് ഉറപ്പാക്കുമെന്നും പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ചവരുടെ നഷ്ടം പരിഹാരം ഉടൻ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് മരണം കണക്കാക്കുന്നതിൽ വരുത്തിയ വ്യത്യാസം കൂടി പരിഗണിച്ച് തുക കൈമാറുമെന്നും ഓൺലൈനായി രേഖകൾ സജ്ജമാക്കിയതിനാൽ കേന്ദ്ര സർക്കാർ നിശ്ചയിക്കുന്നത് പ്രകാരം ഉടൻ തന്നെ നഷ്ടപരിഹാരം നൽകാനാകുമെന്നും മന്ത്രി പറഞ്ഞു. പുറത്തിറങ്ങാൻ ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചവരോ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കോ കോവിഡ് വന്നു മാറിയവർക്കോ മാത്രമമേ പുറത്തിറങ്ങാൻ അനുമതിയുള്ളൂവെന്ന് മുൻനിബന്ധ ഒഴിവാക്കിയെന്നും വാക്‌സിനേഷൻ 90 ശതമാനം എത്തിയ സാഹചര്യത്തിലാണ് നിബന്ധന മാറ്റിയതെന്നും പറഞ്ഞു. 18 വയസ്സിന് താഴെയുള്ളവർക്ക് വാക്‌സിനേഷൻ നിർബന്ധമല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

നേരത്തെ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്കി​യെ​ങ്കി​ലും ഹോ​ട്ട​ലു​ക​ളി​ല്‍ പാ​ഴ്സ​ല്‍ സൗ​ക​ര്യം മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ബാറുകളിലും ഇരുത്തി മദ്യം നൽകിയിരുന്നില്ല. ഇ​തി​നെ​തി​രേ വ​ലി​യ പ്ര​തി​ഷേ​ധം ഹോ​ട്ട​ലു​ട​മ​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു ഉണ്ടായിരുന്നു.

സം​സ്ഥാ​ന​ത്തെ സിനിമാ തീയറ്ററുകൾ തു​റ​ക്കാ​ന്‍ ഇ​ന്ന​ത്തെ യോ​ഗ​വും അ​നു​മ​തി ന​ല്‍​കി​യി​ട്ടി​ല്ല. തീ​യ​റ്റ​റു​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ സ​മ​യ​മാ​യി​ട്ടി​ല്ലെ​ന്നാ​ണ് യോ​ഗം വി​ല​യി​രു​ത്തി​യ​ത്. തീ​യ​റ്റ​റു​ക​ള്‍ തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് വി​വി​ധ സി​നി​മാ സം​ഘ​ട​ന​ക​ള്‍ സ​ര്‍​ക്കാ​രി​നോ​ട് നേരത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എന്നാൽ തിയറ്ററുകൾ ഇപ്പോൾ തുറ്കകേണ്ടതില്ലെന്നാണ് വിദഗ്ദ്ധർ സർക്കാരിന് നൽകിയ ഉപദേശം.

-

You might also like

-