റെയില്‍വേ സ്റ്റേഷനില്‍ ചായവിറ്റ് നടന്ന ഒരു കൊച്ചു പയ്യനാണ് ഇന്ന് യു. എന്‍ പൊതുസഭയില്‍ എഴുന്നേറ്റ് നില്‍ക്കുന്നത് :മോദി യു എൻ നിൽ

വ്യത്യസ്ത ഭാഷകളും സംസ്കാരങ്ങളും ജീവിതരീതികളും നിലനില്‍ക്കുന്ന ഇന്ത്യയുടെ വൈവിധ്യങ്ങളാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ സത്ത അദ്ദേഹം പറഞ്ഞു'. ലോകത്തുടനീളം കോവിഡ് ബാധിച്ചു മരിച്ച ആളുകള്‍ക്ക് പ്രധാനമന്ത്രി യു.എന്‍ പൊതുസഭയില്‍ അനുശോചനമറിയിച്ചു.

0

ന്യൂയോർക് :യു.എന്‍ പൊതുസഭയില്‍ തന്‍റെ ബാല്യകാലമോര്‍മിച്ച് പ്രധാനമന്ത്രി. പണ്ട് അച്ഛനെ സഹായിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ ചായവിറ്റ് നടന്ന ഒരു കൊച്ചു പയ്യനാണ് ഇന്ന് യു. എന്‍ പൊതുസഭയില്‍ എഴുന്നേറ്റ് നില്‍ക്കുന്നത് എന്നും ഇതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ കരുത്ത് എന്നും അദ്ദേഹം പറഞ്ഞു.’പണ്ട് റെയില്‍വേ സ്റ്റേഷനില്‍ തന്‍റെ അച്ഛനെ സഹായിക്കാന്‍ ചായവിറ്റ് നടന്നിരുന്ന ഒരു കൊച്ചു പയ്യനാണ് ഇന്ന് യു.എന്‍ പൊതു സഭയെ അഭിമുഖീകരിച്ച് നാലാം തവണ പ്രസംഗിക്കുന്നത്. ഇതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ കരുത്ത് . ജനാധിപത്യത്തിന്‍റെ മാതാവ് എന്നറിയപ്പെടുന്ന രാജ്യത്തെ പ്രതിനിധീകരിച്ചാണ് ഞാനിവിടെ എഴുന്നേറ്റ് നില്‍ക്കുന്നത്. ജനാധിപത്യത്തിന്‍റെ വലിയൊരു പാരമ്പര്യം ഇന്ത്യക്ക് കൈമുതലായുണ്ട്’. പ്രധാനമന്ത്രി പറഞ്ഞു. ‘വ്യത്യസ്ത ഭാഷകളും സംസ്കാരങ്ങളും ജീവിതരീതികളും നിലനില്‍ക്കുന്ന ഇന്ത്യയുടെ വൈവിധ്യങ്ങളാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ സത്ത അദ്ദേഹം പറഞ്ഞു’. ലോകത്തുടനീളം കോവിഡ് ബാധിച്ചു മരിച്ച ആളുകള്‍ക്ക് പ്രധാനമന്ത്രി യു.എന്‍ പൊതുസഭയില്‍ അനുശോചനമറിയിച്ചു.

 

ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഒരു വലിയ ജനാധിപത്യ പാരമ്പര്യമാണ് ഇന്ത്യയ്‌ക്കുളളത്. ജനാധിപത്യത്തിന്റെ മാതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു രാജ്യത്തെ പ്രതിനിധീകരിച്ചുകൊണ്ടാണ് താൻ സംസാരിക്കുന്നത് എന്നും പ്രധാനമന്ത്രി ഐക്യരാഷ്‌ട്ര സഭയിൽ പറഞ്ഞു.എല്ലാത്തിലുമുള്ള വൈവിധ്യമാണ് രാജ്യത്തിന്റെ ശക്തമായ ജനാധിപത്യത്തിന്റെ സ്വത്വം. നിരവധി ഭാഷകളും നൂറുകണക്കിന് ഭാഷാഭേദങ്ങളും വ്യത്യസ്ത ജീവിത ശൈലികളും പാചക രീതികളും ഒത്തുചേർന്ന രാജ്യമാണിത്. പണ്ട് അച്ഛനെ ചായക്കടയിൽ സഹായിച്ചിരുന്ന ഒരു കുട്ടിയാണ് ഇന്ന് നാലാമത്തെ തവണ ഐക്യരാഷ്‌ട്ര സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. ഇത് രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ശക്തിയെയാണ് കാണിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

ഐക്യരാഷ്‌ട്ര സഭയുടെ 76 ാമത് പൊതുസമ്മേളനമാണ് ന്യൂയോർക്കിൽ നടന്നത്. ‘ കൊറോണയിൽ നിന്ന് കരകയറുക, സുസ്ഥിരമായ പുനർനിർമ്മാണം, ലോകത്തിന്റെ ആവശ്യങ്ങളോട് ഉടനടി പ്രതികരിക്കുക, ജനങ്ങളുടെ അവകാശങ്ങൾ നടപ്പിലാക്കുക, ഐക്യരാഷ്‌ട്രസഭയെ പുനരുജ്ജീവിപ്പിക്കുക ‘ എന്നീ വിഷയങ്ങളിലാണ് ലോകനേതാക്കൾ ചർച്ച നടത്തിയത്.

You might also like

-