ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനം, ഇന്ത്യയിലെ 74 ഗ്രാമങ്ങള്‍ ദത്തെടുക്കും. എ.എ.പി.ഐ.

ചിക്കാഗോ, ന്യൂയോര്‍ക്ക്, ഹൂസ്റ്റണ്‍, അറ്റ്‌ലാന്റാ കോണ്‍സുല്‍ ജനറല്‍മാരും, സാന്‍ഫ്രാന്‍സ്‌ക്കൊ ഡെപ്യൂട്ടി കോണ്‍സുല്‍ ജനറലും, യു.എസ്സിലെ ഇന്ത്യന്‍ അംബാസിഡര്‍ തരണ്‍ജിത് സിംഗും മീറ്റിംഗില്‍ പങ്കെടുത്തു.

0

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ 75-ാം തന്ത്രദിനാഘോഷത്തോടനുബന്ധിച്ചു ഇന്ത്യയിലെ 75 ഗ്രാമങ്ങള്‍ ദത്തെടുക്കുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കിയതായി അമേരിക്കന്‍ അസ്സോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ സംഘടന തീരുമാനിച്ചതായി പ്രസിഡന്റ് അനുപമ ഗോട്ടിമുകുള അറിയിച്ചു.
സംഘടനയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വെര്‍ച്ച്വല്‍ മീറ്റിലാണ് പദ്ധതിയുടെ തുടക്കം കുറിച്ചതെന്ന് ഡോ.സതീഷ്, ഡോ.ജഗന്‍, ഡോ.റാം എന്നീ കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.

ചിക്കാഗോ, ന്യൂയോര്‍ക്ക്, ഹൂസ്റ്റണ്‍, അറ്റ്‌ലാന്റാ കോണ്‍സുല്‍ ജനറല്‍മാരും, സാന്‍ഫ്രാന്‍സ്‌ക്കൊ ഡെപ്യൂട്ടി കോണ്‍സുല്‍ ജനറലും, യു.എസ്സിലെ ഇന്ത്യന്‍ അംബാസിഡര്‍ തരണ്‍ജിത് സിംഗും മീറ്റിംഗില്‍ പങ്കെടുത്തു.ഗ്ലോബല്‍ ടെലി ക്ലിനിക്ക്‌സ് ഇന്‍കോ.യുടെ സഹകരണത്തോടെ ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കര്‍ണ്ണാടക, തമിഴ്‌നാട്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണവും എ.എ.പി.ഐ. ഏറ്റെടുക്കും.

ഇന്ത്യയിലെ 700,000 വില്ലേജുകളഇല്‍ ഭൂരിപക്ഷം ജനങ്ങള്‍ക്കും കുടിവെള്ളമോ, സാനിറ്റേഷന്‍ സൗകര്യങ്ങളോ ഇല്ലായെന്ന് എ.എ.പി.ഐ. ചെയര്‍മാന്‍ ഡോ.സതീഷ് പറഞ്ഞു. ആരോഗ്യ സംരക്ഷ രംഗത്തു ഇന്ത്യന്‍ കാര്യമായി പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും, ഇന്ത്യാക്കാരന്റെ ശരാശരി ആയുസ്സ്് 71 വര്‍ഷമാണെന്ന് പ്രസിഡന്റ് ഇലക്ട് ഡോ.രവി കോളി പറഞ്ഞു.

You might also like