വിംബിൾഡണിൽ നൊവാക് ജോക്കോവിച്ചിന് കീരീടം

പുരുഷ വിഭാഗം സിംഗിൾസിൽ ഇറ്റലിയുടെ മറ്റിയോ ബരെറ്റിനിയെ പരാജയപ്പെടുത്തിയാണ് നിലവിലെ ലോക ഒന്നാം നമ്പർ താരമായ ജോക്കോവിച്ച് വിംബിൾഡണിലെ ആറാം കിരീടം സ്വന്തമാക്കിയത്

0

ലണ്ടൻ: ഫ്രഞ്ച് ഓപ്പണിന് പിന്നാലെ വിംബിൾഡണിലും സെർബിയൻ താരം നൊവാക് ജോക്കോവിച്ചിന് കിരീടനേട്ടം. പുരുഷ വിഭാഗം സിംഗിൾസിൽ ഇറ്റലിയുടെ മറ്റിയോ ബരെറ്റിനിയെ പരാജയപ്പെടുത്തിയാണ് നിലവിലെ ലോക ഒന്നാം നമ്പർ താരമായ ജോക്കോവിച്ച് വിംബിൾഡണിലെ ആറാം കിരീടം സ്വന്തമാക്കിയത്. ഇതോടെ ഇരുപത് ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടിയ റോജർ ഫെഡററുടെയും റാഫൽ നദാലിന്റെയും റെക്കോഡിന് ഒപ്പമെത്താനും ജോക്കോവിച്ചിനായി.

ആദ്യ സെറ്റ് കൈവിട്ട ശേഷമായിരുന്നു ജോക്കോവിച്ചിന്റെ തിരിച്ചുവരവ്. സ്‌കോർ 6-7 (4/7), 6-4, 6-4. മൂന്ന് മണിക്കൂറും 23 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു വിജയം.ഫ്രഞ്ച് ഓപ്പണിലെ കിരീടനേട്ടത്തിന് പിന്നാലെയാണ് ജോക്കോവിച്ച് വിംബിൾഡണിലും വിജയം ആവർത്തിച്ചത്. സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെയാണ് ഫ്രഞ്ച് ഓപ്പൺ കലാശക്കളിയിൽ ജോക്കോവിച്ച് മുട്ടുകുത്തിച്ചത്. ഇക്കൊല്ലത്തെ ഓസ്‌ട്രേലിയൻ ഓപ്പണും ജോക്കോവിച്ചായിരുന്നു സ്വന്തമാക്കിയത്.

റോഡ് ലാവറിന് ശേഷം സീസണിലെ ആദ്യ മൂന്ന് ഗ്രാൻഡ് സ്ലാമുകളിലും കിരീടം നേടുന്ന താരമെന്ന നേട്ടവും ജോക്കോവിച്ച് സ്വന്തം പേരിലാക്കി. 1969 ലാണ് ഓസ്‌ട്രേലിയൻ താരമായിരുന്ന റോഡ് ലാവർ സീസണിലെ ആദ്യ മൂന്ന് ഗ്രാൻഡ് സ്ലാമും തന്റെ പേരിലാക്കിയത്.