രാജേന്ദ്രനെ രക്ഷിക്കാൻ ദൈവത്തിനു പോലും കഴിയില്ലാ ,കൂടുതൽ പറഞ്ഞാൽ അയാൾ അകത്താകും

. എംഎം മണിയും കെ വി ശശിയും ചേർന്നാണ് റിസോർട്ട് വാങ്ങിയത്. ജില്ലാ കമ്മിറ്റി ഇതിന് പൂർണ്ണ പിന്തുണ നൽകിയിരുന്നു. ഹരിത ട്രിബ്യൂണലിൽ ഈ റിസോർട്ടിനെതിരെ കേസ് ഉണ്ട്. ഇക്കാര്യം അറിഞ്ഞുകൊണ്ട് തന്നെയാണ് റിസോർട്ട് വാങ്ങിയത്.പാർട്ടിയുടെ നേതാക്കളുടെ സ്വത്ത് വിവരത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും രാജേന്ദ്രന്‍ ആവസ്യപ്പെട്ടിരുന്നു

0

ഇടുക്കി | ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി എം എം മണി രംഗത്ത്. തനിക്കെതിരെ ഉന്നയിച്ച റിസോര്‍ട്ട് ആരോപണത്തെക്കുറിച്ച് കൂടുതല്‍ പറയാനില്ല. പറഞ്ഞാല്‍ രാജേന്ദ്രന്‍ പ്രതിയാകും. തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് ക്രെഡിറ്റായി കാണുന്നു. രാജേന്ദ്രന് ഈ പാര്‍ട്ടിയക്കുറിച്ച് വലിയ അറിവില്ല. അയാള്‍ പാര്‍ട്ടിക്ക് പുറത്താണ്. അയാളെ രക്ഷിക്കാന്‍ ദൈവത്തിനു പോലും കഴിയില്ലെന്നും എം എം മണി പറഞ്ഞു.

മൂന്നാറിൽ ടി എൻ യു റിസോർട്ട് സിപിഎം ഭരിക്കുന്ന സഹകരണബാങ്ക് വാങ്ങിയതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നായിരുന്നു രാജേന്ദ്രന്‍റെ ആരോപണം. സഹകരണ വകുപ്പിന്‍റെ അനുമതിയോടെയാണോ റിസോർട്ട് വാങ്ങാൻ ബാങ്കിൽ നിന്നും പണം പിൻവലിച്ചത് എന്ന് അന്വേഷിക്കണം. നേരത്തെ സിവിൽ കേസ് നിലനിൽക്കുന്നതിനാൽ അത്തരത്തിൽ പണം പിൻവലിക്കാൻ ആവില്ല. എംഎം മണിയും കെ വി ശശിയും ചേർന്നാണ് റിസോർട്ട് വാങ്ങിയത്. ജില്ലാ കമ്മിറ്റി ഇതിന് പൂർണ്ണ പിന്തുണ നൽകിയിരുന്നു. ഹരിത ട്രിബ്യൂണലിൽ ഈ റിസോർട്ടിനെതിരെ കേസ് ഉണ്ട്. ഇക്കാര്യം അറിഞ്ഞുകൊണ്ട് തന്നെയാണ് റിസോർട്ട് വാങ്ങിയത്.പാർട്ടിയുടെ നേതാക്കളുടെ സ്വത്ത് വിവരത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും രാജേന്ദ്രന്‍ ആവസ്യപ്പെട്ടിരുന്നു. ഇതാണ് എം എം മണി തള്ളിയത്.

അതേസമയം മുന്‍മന്ത്രി എം എം മണിക്കെതിരെ ആഞ്ഞടിച്ച് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. സിപിഐഎമ്മില്‍ നിന്ന് തന്നെ പുറത്താക്കാന്‍ നേതൃത്വം നല്‍കിയത് എം എം മണിയാണെന്നാണ് എസ് രാജേന്ദ്രന്റെ വിമര്‍ശനം. ജാതിപേര് ഉപയോഗിച്ച് ഭിന്നിപ്പിക്കാനാണ് എം എം മണി ശ്രമിക്കുന്നതെന്നാണ് ആരോപണം. കൂട്ടത്തിലുള്ള ആളുകളെ കള്ളക്കേസില്‍ കുടുക്കുന്നു. സിപിഐഎം പ്രാദേശിക ഘടകത്തിന്റെ അറിവോടെയാണിത് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പല പാര്‍ട്ടികളും തന്നെ സമീപിക്കുന്നുണ്ടെന്നാണ് എസ് രാജേന്ദ്രന്‍ പറയുന്നത്. എന്നാല്‍ തത്ക്കാലം മറ്റൊരു പാര്‍ട്ടിയിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ല. മെമ്പര്‍ഷിപ്പ് പുതുക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ല. എം എം മണിയുള്ള പാര്‍ട്ടിയില്‍ തുടരാനാകില്ലെന്ന് തന്നെയാണ് തന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം എം മണി നല്ല ഒരു നേതാവല്ലെന്നാണ് എസ് രാജേന്ദ്രന്‍ അഭിപ്രായപ്പെടുന്നത്. വേണമെങ്കില്‍ ഒരു നേതാവാക്കാം എന്ന് മാത്രമേയുള്ളൂ. തന്നെക്കുറിച്ച് എം എം മണി പറയുന്നതത്രയും പച്ചക്കള്ളങ്ങളാണ്. 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം താന്‍ പ്രകടിപ്പിച്ചിട്ടില്ല. സിപിഐഎം നേതാക്കള്‍ മൂന്നാര്‍ കോപ്പറേറ്റീവ് ബാങ്കിന്റെ മറവില്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You might also like

-