കക്കൂസിന്റെയും കുളിമുറിയുടെയും കണക്കെടുക്കാനല്ല കോടതി നിരീക്ഷണ സമിതിയെ നിയോഗിച്ചതെന്ന് കടകപിള്ളി സുരേന്ദ്രൻ

ഒന്നര ലക്ഷത്തിലധികം തീർത്ഥാടകരെത്തുന്ന ഈ ദിവസ്സം ക്രസമാധാന പ്രശ്ങ്ങൾ ഉണ്ടാക്കാതെ യുവതികൾ മടങ്ങുന്നതാണ് നല്ലതെന്ന് മന്ത്രി കൂട്ടിച്ചേർത്തു

0

തിരുവനതപുരം :ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമതികെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കടകം പള്ളി സുരേന്ദ്രൻ ” സുപ്രിം കോടതിയുടെ വിധി നടപ്പാക്കുന്നത് മായി ബന്ധപ്പെട്ടാണ് നിരീക്ഷണ സമിതിയെ ഹൈകോടതി ശബരിമലയിൽ നിയോഗിച്ചിട്ടുള്ളത് അല്ലാതെ സന്നിധാനത്തെ കക്കൂസിന്റെയും കുളിമുറിയുടെയും കണക്കെടുക്കാനല്ല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ക്രമസമാധാന പ്രശ്ങ്ങളിൽ തിരുമാനമെടുക്കാനാണ് ” അതേസമയം ഒന്നര ലക്ഷത്തിലധികം തീർത്ഥാടകരെത്തുന്ന ഈ ദിവസ്സം ക്രസമാധാന പ്രശ്ങ്ങൾ ഉണ്ടാക്കാതെ യുവതികൾ മടങ്ങുന്നതാണ് നല്ലതെന്ന് മന്ത്രി കൂട്ടിച്ചേർത്തു

പൊലീസിന്‍റെ സംരക്ഷണം വേണ്ടെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍, ഭക്തജനങ്ങളുടെ പ്രതിഷേധം ഉണ്ടാവുമെന്നത് മുന്‍കൂട്ടി കണ്ട് സംരക്ഷണം നല്‍കുകയായിരുന്നു. അവര്‍ തിരിച്ച് പോകില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. യുവതികളുടെ ജീവന്‍ രക്ഷിക്കാനുള്ള ചുമതല പൊലീസിനുണ്ട്.

ഭക്തജനങ്ങള്‍ പ്രകോപിതരാണ്. അതുകൊണ്ട് അങ്ങോട്ടേയ്ക്കുള്ള യാത്ര നല്ലതല്ലെന്ന് പൊലീസ് പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. ശബരിമല ദര്‍ശനത്തില്‍ നിന്ന് യുവതികളെ പൊലീസിന് പിന്തിരിപ്പിക്കേണ്ടി വരും. എന്തെന്നാല്‍ അവിടെ സംഘര്‍ഷമുണ്ടാകാന്‍ പാടില്ല.

അവിടെ എന്തെങ്കിലും കുഴപ്പങ്ങളുണ്ടായാല്‍ അത് നിരപരാധികളും നിഷ്കളങ്കരുമായ ഭക്തരെ ബാധിക്കും. അതുകൊണ്ടാണ് പൊലീസ് അത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. ഹെെക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയെ കുറിച്ച് തന്‍റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി

ശബരിമലയിൽ ശാന്തിയും സമാധാനവും പുലരണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മന്ത്രി ഇ പി ജയരാജൻ കോഴിക്കോട് പറഞ്ഞു പോലീസ് ശബരിമലയിൽ അനിഷ്ട്ട സംഭവങ്ങൾ ഒഴുവാക്കിയുള്ള നടപടികൾ സ്വീകരിക്കുമെഅതേസമയം ദർശനത്തിനെത്തിയ യുവതികൾ സന്നിധാനത്തിനടുത്തുള്ള ചന്ദ്രനന്ദം റോഡിൽ കുത്തിയിരിക്കുയാണ് ദർശനം നടത്താതെ പിന്മാറില്ലന്ന യുവതികൾ അറിയിച്ചു പ്രതിഷേധക്കാർ തടിച്ചുകുടിയിട്ടുണ്ട് ന്നും ജയരാജൻ പറഞ്ഞു