ഓർഡിനസിൽ ഗവർണർ ഒപ്പിടാത്തതിൽപ്രശ്‌നമില്ല സംസ്ഥാനത്തു ഭരണപ്രതിസന്ധിയില്ല എ കെ ബാലൻ

പ്രതിസന്ധിയുണ്ടെന്ന് കാട്ടി കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനാണ് ശ്രമമെന്നും എകെ ബാലന്‍ പറഞ്ഞു. ഗവര്‍ണറുമായി ഗവണ്‍മെന്റിന് നല്ല ബന്ധമാണ്.വാര്‍ഡ് വിഭജനത്തില്‍ നിയമപരമായി നിയമം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു

0

തിരുവനന്തപുരം :തദ്ദേശ വാര്‍ഡ് വിഭജന വിഷയത്തില്‍ ഗവണ്‍മെന്റും ഗവര്‍ണറും തമ്മില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് നിയമമന്ത്രി എകെ ബാലന്‍ പ്രതികരിച്ചു.സാധാരണ രീതിയില്‍ ഓര്‍ഡിനന്‍സില്‍ പ്രശ്‌നമുണ്ടായാല്‍ ഗവണ്‍മെന്റുമായി സംവദിക്കും. സംസ്ഥാനത്ത് ഭരണപരമായ പ്രതിസന്ധിയൊന്നും ഇല്ല. തദ്ദേശവാര്‍ഡ് വിഭജനത്തിന് നിയമനിര്‍മാണത്തിന് ആലോചിക്കുന്നുണ്ട് . നടപടികള്‍ സങ്കീര്‍ണമെന്നാണ് വിലയിരുത്തല്‍. വാര്‍ഡ് വിഭജനം തടഞ്ഞ കേന്ദ്രസെന്‍സസ് കമ്മിഷണറുടെ ഉത്തരവാണ് പ്രധാന തടസം. സംസ്ഥാനത്ത് ഭരണപ്രതിസന്ധിയില്ലെന്ന് മന്ത്രി എ.കെ.ബാലന്‍ അവകാശപ്പെട്ടു പ്രതിസന്ധിയുണ്ടെന്ന് കാട്ടി കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനാണ് ശ്രമമെന്നും എകെ ബാലന്‍ പറഞ്ഞു. ഗവര്‍ണറുമായി ഗവണ്‍മെന്റിന് നല്ല ബന്ധമാണ്.വാര്‍ഡ് വിഭജനത്തില്‍ നിയമപരമായി നിയമം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. വിഷയം ഓര്‍ഡിനന്‍സ് ആക്കണോ നിയമസഭയില്‍ കൊണ്ടുവരണമോ എന്ന് ഗവണ്‍മെന്റ് ആലോചിക്കുമെന്നും പൗരത്വ നിയമത്തിനെതിരെ പ്രമേയം കൊണ്ടുവന്നതില്‍ ഭരണഘടനയ്ക്ക് എതിരായി ഒന്നുമില്ലെന്നും പക്ഷേ ഗവര്‍ണര്‍ക്കു തോന്നി അതില്‍ അദ്ദേഹത്തിനെ കുറ്റപ്പെടുത്തുന്നില്ലെന്നും മന്ത്രി പറഞ്ഞു.ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് തിരിച്ചയക്കാത്തത് നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാന്‍ പ്രശ്‌നമല്ല, ഗവര്‍ണറുടെ ആശങ്ക അസ്ഥാനത്താണെന്നും പ്രതികരിക്കുന്നതിനുള്ള അവകാശം ഗവര്‍ണര്‍ക്കുണ്ടെന്നും പ്രതിപക്ഷത്തിന് ഇതിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും എകെ ബാലന്‍ പറഞ്ഞു.

You might also like

-