ബസ് പണിമുടക്ക് ഇല്ല സ്വകാര്യ ബസ് ഉടമകൾ പിൻമാറി

മന്ത്രിയുടെ വാക്കുകളിൽ വിശ്വസമുണ്ട്. അനുഭാവപൂർവം പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ബസ് ഉടമകൾ പറഞ്ഞു

0

കൊച്ചി :ഇന്നുമുതൽ ആരഭിക്കാനിരുന്ന ബസ് പണിമുടക്കിൽ നിന്ന് സ്വകാര്യ ബസ് ഉടമകൾ പിൻമാറി, ഗതാഗത മന്ത്രിയുമായുള്ള ബസ് ഉടമകളുടെ ചർച്ചയിലാണ് തീരുമാനം. നവംബർ 18 ന് മുമ്പ് ബസ് ഉടമകളുടെ പ്രശ്‌നം പരിഹരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. നടപടിക്രമങ്ങൾ അവശ്യമാണ്. ബസ് ഉടമകളുടെ ആവശ്യങ്ങൾ പരിഗണിക്കും. തുടർ ചർച്ചകൾ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വാക്കുകളിൽ വിശ്വസമുണ്ട്. അനുഭാവപൂർവം പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ബസ് ഉടമകൾ പറഞ്ഞു. യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് അർധ രാത്രി മുതൽ പണിമുടക്കാനായിരുന്നു സ്വകാര്യ ബസ് ഉടമകളുടെ തീരുമാനം.

ഇന്ധന വില കുതിക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ ഇന്ധന സബ്സിഡി നൽകണമെന്നതടക്കമുള്ള ആവശ്യങ്ങൾ മുന്നോട്ട് വെച്ചാണ് ബസ് ഉടമകൾ സമരം പ്രഖ്യാപിച്ചത്. മിനിമം ചാർജ് എട്ട് രൂപയിൽ നിന്നും 12 രൂപ ആക്കുക, കിലോമീറ്റർ നിരക്ക് നിലവിലെ 90 പൈസ എന്നതിൽ നിന്നും ഒരു രൂപ ആക്കി വർദ്ധിപ്പിക്കുക, കൊവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂർണമായി ഒഴിവാക്കുക എന്നിവയാണ് സ്വകാര്യ ബസ് പ്രതിനിധികൾ മുന്നോട്ട് വെച്ച ആവശ്യങ്ങൾ. കൊവിഡ് പശ്ചാത്തലത്തിൽ 60 ശതമാനം ബസുകൾ മാത്രമാണ് നിരത്തിലിറക്കിയിട്ടുള്ളു എന്നും അതിൽ തന്നെ ആളുകളുടെ എണ്ണം വളരെ കുറവായതിനാൽ പ്രതിസന്ധിയിലാണെന്നും ബസ് ഉടമകൾ പറയുന്നു.

You might also like

-