നിപയുടെ ഉറവിടം തൃശൂരും ഇടുക്കിയുമാകാനിടയില്ല ജാഗ്രത പാലിച്ചതായി ഡി എം ഓ

അടുത്തിടപഴകിയ ആറ് പേർക്കും വൈറസ് ബാധിക്കാൾ സാധ്യതയില്ല. വൈറസ് തലച്ചോറിനെയാണ് ബാധിച്ചിരിക്കുന്നത്. യുവാവ് താമസിച്ചിരുന്ന പ്രദേശം നിരീക്ഷിച്ചു. ഇതുവരെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡിഎംഒ വ്യക്തമാക്കി.

0

തൃശൂര്‍: എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപാ ബാധയുണ്ടെന്ന് അനൗദ്യോഗികമായി സ്ഥികരിച്ച സാഹചര്യത്തിൽ തുടര്‍ന്ന് തൃശൂര്‍ ജില്ലയില്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് തൃശൂര്‍ ഡിഎംഒ ഡോ. കെ ജെ റീന. പനി ബാധിച്ചിരിക്കെ യുവാവ് തൃശൂരില്‍ എത്തിയ സാഹചര്യത്തിലാണ് നടപടി. യുവാവ് രണ്ട് ആഴ്ചത്തെ തൊഴിൽ പരിശീലനത്തിനായാണ് തൃശൂരെത്തിയത്.

തൃശൂരെത്തുമ്പോൾ പനി ഉണ്ടായിരുന്നു. തൃശൂരിൽ നിന്ന് നാലാം ദിവസം യുവാവ് മടങ്ങി. യുവാവിന്‍റെ ഒപ്പമുണ്ടായിരുന്ന 22 വിദ്യാർത്ഥികൾക്കും ഇതുവരെ പനിയുടെ ലക്ഷണമുണ്ടായിട്ടില്ല. പനിയുടെ ഉറവിടം തൃശൂരല്ലെന്നും ഡിഎംഒ വ്യക്തമാക്കി.

അടുത്തിടപഴകിയ ആറ് പേർക്കും വൈറസ് ബാധിക്കാൾ സാധ്യതയില്ല. വൈറസ് തലച്ചോറിനെയാണ് ബാധിച്ചിരിക്കുന്നത്. യുവാവ് താമസിച്ചിരുന്ന പ്രദേശം നിരീക്ഷിച്ചു. ഇതുവരെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡിഎംഒ വ്യക്തമാക്കി.
അതേസമയം നിപയുടെ ഉറവിടം ഇടുക്കിയാണോ എന്നത് സ്ഥിതിയ്ക്കരിക്കാനായിട്ടില്ലന്ന് . ഇടുക്കി ഡി എം ഓ യും അറിയിച്ചു . എറണാകുളത്തു എപ്പോൾ ചികിത്സയിൽ കഴിയുന്ന കുട്ടിക്ക് രോഗം പിടിപെട്ടത് മധ്യ വേനൽ അവധി കാലത്താനാണ് പഠിച്ചിരുന്ന സ്ഥാപനത്തിൽ രോഗം പരാതിരിക്കാൻ എല്ലാക്രമീകരങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് .കുട്ടി കോളേജിന് സമീപമുള്ള വാടക കെട്ടിടത്തിലാണ് താമസിച്ചിരുന്നത് എവിടവും ആരോഗ്യവകുപ്പ് ജീവനക്കാരെത്തി പരിശോദിക്കുയും വേണ്ടത്ര സുരക്ഷാ നടപടികൾ ഏർപ്പെടുത്തുകയും ചെയ്തട്ടുണ്ട് .തൊടുപുഴയിലെ സ്വകാര്യ മെഡിക്കൽ കോളേജിന്റെ അനുബന്ധ സ്ഥാപനങ്ങളിൽ ആരോഗ്യ പ്രവർത്തകർ എത്തി ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട് കുട്ടി മറ്റ് അഞ്ചു പേർക്കൊപ്പമാണ് വാടകക്ക് താമസിച്ചു പഠിച്ചരുന്നത് ഇവരിപ്പോൾ നിരീക്ഷണത്തിലാണെന്നു ഇടുക്കി ഡി എം ഓ അറിയിച്ചു

You might also like

-