‘ഞാനിതെല്ലാം റെഡിയാക്കി എന്റെ ബാഗിൽ വച്ചിട്ട് ഇന്നലെ മുതൽ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടു നടക്കുകയാണ്’ ജാനുവിന് കോഴ സുരേന്ദ്രന്റെ പുതിയ ഫോൺ സംഭാക്ഷണം പുറത്തുവിട്ടു പ്രസീത

'ഞാനിതെല്ലാം റെഡിയാക്കി എന്റെ ബാഗിൽ വച്ചിട്ട് ഇന്നലെ മുതൽ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടു നടക്കുകയാണ്' എന്നും 'രാവിലെ ഒൻപത് മണിയോടെ കാണാനെത്താം'

0

കണ്ണൂർ: പ്രസീതയുടെയും കെ സുരേന്ദ്രന്റെയും പുതിയ ശബ്ദരേഖ പുറത്ത്. ജാനുവിനെ കാണാനായി ഹോട്ടലിലെത്തും മുൻപ് സുരേന്ദ്രൻ വിളിച്ച ഫോൺ കോളിലെ സംഭാഷണമാണ് പ്രസീത പുറത്തുവിട്ടത്. സികെ ജാനുവുമായുള്ള കാര്യങ്ങളൊന്നും കൃഷ്ണദാസ് അറിയരുതെന്ന് ശബ്ദരേഖയിൽ സുരേന്ദ്രന്റേതെന്ന് കരുതപ്പെടുന്ന സംഭാഷണങ്ങളിൽ ആവശ്യപ്പെടുന്നുണ്ട്.‘ഞാനിതെല്ലാം റെഡിയാക്കി എന്റെ ബാഗിൽ വച്ചിട്ട് ഇന്നലെ മുതൽ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടു നടക്കുകയാണ്’ എന്നും ‘രാവിലെ ഒൻപത് മണിയോടെ കാണാനെത്താം’ എന്നും ‘സികെ ജാനു കൃഷ്ണദാസിനോട് ഇതൊന്നും പറയില്ലല്ലോ’ എന്നുമൊക്കെ ശബ്ദരേഖയിൽ പറയുന്നുണ്ട്. സികെ ജാനുവിന് എൽഡിഎഫ് വിട്ട് എൻഡിഎയുടെ ഭാഗമാകാൻ പത്ത് ലക്ഷം രൂപ സുരേന്ദ്രൻ നൽകിയെന്നാണ് പ്രസീതയുടെ ആരോപണം. പണം തരാമെന്ന് സമ്മതിക്കുന്ന സുരേന്ദ്രന്റേതെന്ന് കരുതപ്പെടുന്ന ശബ്ദരേഖയും നേരത്തെ പ്രസീത പുറത്തുവിട്ടിരുന്നു.

മഞ്ചേശ്വരം കുഴല്‍പ്പണക്കേസ് ഉള്‍പ്പെടെ വിവാദത്തിലായിരിക്കുന്ന കെ. സുരേന്ദ്രനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. സി. കെ ജാനുവിന് പണം കൈമാറുന്നതിന് തൊട്ടുമുന്‍പ് പ്രസീതയുമായി സുരേന്ദ്രന്‍ സംസാരിക്കുന്നതാണ് ഫോണ്‍ സംഭാഷണത്തില്‍. പണം നല്‍കുന്ന കാര്യം പി. കെ കൃഷ്ണദാസ് അറിയരുതെന്നാണ് കെ. സുരേന്ദ്രന്‍ പ്രസീതയുമായുള്ള സംഭാഷണത്തിനിടെ പറയുന്നത്. ആര് അറിയരുതെന്നാണ് പറയുന്നതെന്ന് പ്രസീത എടുത്ത് ചോദിക്കുന്നുണ്ട്. കൃഷ്ണദാസെന്ന് സുരേന്ദ്രന്‍ പറമ്പോള്‍ അവര്‍ അറിയാന്‍ ഇടയില്ലെന്നാണ് പ്രസീതയുടെ മറുപടി. എന്‍ഡിഎയില്‍ ചേരാന്‍ സി. കെ ജാനുവിന് കെ. സുരേന്ദ്രന്‍ പത്ത് ലക്ഷം രൂപ നല്‍കിയെന്ന വെളിപ്പെടുത്തലുമായി പ്രസീത അഴീക്കോട് നേരത്തേ രംഗത്തെത്തിയിരുന്നു. കെ. സുരേന്ദ്രനുമായുള്ള പ്രസീതയുടെ ശബ്ദസന്ദേശം അന്നും അവർ തെളിവായി പുറത്തുവന്നിരുന്നു.