കരുതൽമേഖലാ സർവ്വേ നമ്പർ അടക്കമുള്ള പുതിയ മാപ്പ് പ്രസിദ്ധികരിച്ചു ., വ്യാപക പിശക്

തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ കരുതൽ മേഖലയിൽ ഉൾപെടെണ്ട പ്രദേശങ്ങളെ ഉൾപ്പെടുത്താതെ ഉൾപെടുത്തേണ്ടാത്ത പ്രദേശങ്ങൾ മാപ്പിൽ ഇടം പിടിച്ചിട്ടുണ്ട് പാലക്കാട്ടെ സൈലന്റ്‌വാലി നാഷണൽപാർക്കിനു പകരം തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ ഭൂപടമാണ് നൽകിയിട്ടുള്ളത്.

0

തിരുവനന്തപുരം | വന്യജീവിസങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റുമുള്ള നിർദിഷ്ട കരുതൽമേഖലാപ്രദേശത്തെ സർവേനമ്പറുകൾ ഉൾപ്പെടുത്തിയ പുതിയ ഭൂപടം പ്രസിദ്ധീകരിച്ചു . പുതിയ ഭൂപടത്തിൽ സർവ്വേ നമ്പറുകൾ ഉള്പെടുത്തിയന്നൊതൊഴുവാക്കിൽ നിരവധി ആശങ്കകൾക്ക് ഇടയാക്കുന്നതാണ് പുതിയ മാപ്പ്. സംരക്ഷിത മേഖലയുടെ
കരുതൽ മേഖലയുടെ അതിർത്തി നിരന്നയിച്ചതിൽ വലിയ ആശയകുഴപ്പം സൃഷ്ടിച്ചിട്ടുണ്ട് . സംഘെസ്തങ്ങളുടെ അതിർത്തി നിരയിച്ചിരിക്കുന്നതിൽ വലിയ പിശകാണ് ഇപ്പോഴത്തെ ഭൂപടത്തിൽ വന്നിട്ടുള്ളത് .തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ കരുതൽ മേഖലയിൽ ഉൾപെടെണ്ട പ്രദേശങ്ങളെ ഉൾപ്പെടുത്താതെ ഉൾപെടുത്തേണ്ടാത്ത പ്രദേശങ്ങൾ മാപ്പിൽ ഇടം പിടിച്ചിട്ടുണ്ട് പാലക്കാട്ടെ സൈലന്റ്‌വാലി നാഷണൽപാർക്കിനു പകരം തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ ഭൂപടമാണ് നൽകിയിട്ടുള്ളത്. സൈലന്റ്‌വാലിയുടേത് ഉൾപ്പെടുത്തിയിട്ടുമില്ല. ജനവാസമേഖലകളും നിർമിതികളും ഒഴിവാക്കി ഒരുകിലോമീറ്റർ പരിധിയിൽവരുന്ന കരുതൽമേഖല കണക്കാക്കി വനംവകുപ്പ് നേരത്തെ കേന്ദ്രത്തിന് സമർപ്പിച്ച ഭൂപടത്തിലാണ് സർവേനമ്പർകൂടി ഉൾപ്പെടുത്തിയത്.2021ൽ കേന്ദ്രത്തിന് നൽകിയ സീറോ ബഫർസോൺ റിപ്പോർട്ടിൻറെ ഭാഗമായി കിഴിഞ്ഞ ദിവസം ഭൂപടം പ്രസിദ്ധീകരിച്ചിരുന്നു. ഈ ഭൂപടത്തിൽ സർവ്വെ നമ്പർ കൂടി ചേർത്താണ് പുതിയ ഭൂപടം പ്രസിദ്ധികരിച്ചിരിക്കുന്നത്. സർവ്വെ നമ്പർ നോക്കി ജനവാസകേന്ദ്രങ്ങൾ ബഫർ സോണിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള വ്യക്തമായി അറിയുകയാനാകും

സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്റർ പുറത്തിറക്കിയ ഭൂപടത്തെക്കുറിച്ച് പരാതി ഉയർന്ന സാഹചര്യത്തിലായിരുന്നു വനംവകുപ്പ് പുതിയ ഭൂപടം പ്രസിദ്ധീകരിച്ചത്. ഇതിൽ സർവേനമ്പറുകൾ ഉൾപ്പെടുത്തിയിരുന്നില്ലെന്ന ആക്ഷേപത്തിന് പരിഹാരമായാണ് ബുധനാഴ്ച വീണ്ടും ഭൂപടം പുതുക്കിയിറക്കിയത്.സാങ്കേതികപരിജ്ഞാനമുള്ളവരുടെ സഹായത്തോടെമാത്രമേ സർവേനമ്പർ ഉൾപ്പെടുത്തിയ പുതിയ ഭൂപടം പരിശോധിക്കാനാകൂവെന്നാണ് കർഷകസംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. ചില സർവേനമ്പറുകൾ കരുതൽമേഖലയ്ക്ക് അകത്തും പുറത്തും ആവർത്തിച്ചിട്ടുണ്ട്. ചിലത് വ്യക്തവുമല്ല.ഭൂപടത്തിൽ ചുവപ്പ്-മജന്ത അതിരടയാളത്തിനുള്ളിലാണ് കരുതൽമേഖല രേഖപ്പെടുത്തിയിട്ടുള്ളത്. വന്യജീവിസങ്കേതത്തിനൊപ്പം ഓരോ തദ്ദേശസ്ഥാപനത്തിലെയും കരുതൽമേഖല പ്രത്യേകം രേഖപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും മനസ്സിലാക്കാൻ പ്രയാസമാണ്. അതേസമയം, തദ്ദേശസ്ഥാപനാടിസ്ഥാനത്തിൽ ഇത് വിശദീകരിക്കാനാവുമെന്നാണ് അധികൃതർ പറയുന്നത്.

കരുതൽമേഖല സംബന്ധിച്ച ഭൂപടത്തിൽ ഏതെങ്കിലും ജനവാസകേന്ദ്രമോ നിർമിതികളോ കൃഷിയിടങ്ങളോ ഉണ്ടെങ്കിൽ അവയുടെ വിശദാംശം നൽകാൻ ജനുവരി ഏഴുവരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. ജനങ്ങൾക്ക് അതത് തദ്ദേശസ്ഥാപനങ്ങളിലോ സർക്കാർ നിയോഗിച്ചിട്ടുള്ള വിദഗ്ധസമിതിക്കോ പരാതി നൽകാം. 22 സംരക്ഷിത വനമേഖലകള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളാണ് ഭൂപടത്തില്‍ ചിത്രീകരിച്ചിട്ടുള്ളത്. പിആര്‍ഡിയുടേത് അടക്കമുള്ള വെബ്‌സൈറ്റുകളില്‍ ഭൂപടം ലഭ്യമാണ് ജോയന്റ് സെക്രട്ടറി, വനം വന്യജീവിവകുപ്പ്, അഞ്ചാംനില, സെക്രട്ടേറിയറ്റ് അനക്സ് ബിൽഡിങ്‌; തിരുവനന്തപുരം-695001 എന്ന വിലാസത്തിലും eszforest@kerala.gov.in  എന്ന ഇമെയിലിലും പരാതികൾ അറിയിക്കാം.വിവരങ്ങൾ അറിയിക്കാനുള്ള പ്രൊഫോർമ ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

.

You might also like