രാജ്യത്ത് പുതിയ കൊറോണ വൈറസ് വകഭേദം കണ്ടെത്തി.

പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ജനിതക ശ്രേണീകരണത്തിലാണ് പുതിയ വകഭേദത്തെ കണ്ടെത്തിയത്.

0

രാജ്യത്ത് പുതിയ കൊറോണ വൈറസ് വകഭേദം കണ്ടെത്തി. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ജനിതക ശ്രേണീകരണത്തിലാണ് പുതിയ വകഭേദത്തെ കണ്ടെത്തിയത്. B.1.1.28.2 എന്ന് നാമകരണം ചെയ്തിരിക്കുന്ന കൊറോണ വൈറസിന് രാജ്യത്ത് നേരത്തെ കണ്ടെത്തിയ അതിവ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദവുമായി സാദൃശ്യമുണ്ട്. ആല്‍ഫ വകഭേദത്തെക്കാള്‍ കൂടുതല്‍ അപകടകരമാണെന്നും ആരോഗ്യവിദഗ്ദര്‍ പറയുന്നു. യു.കെ, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയവരുടെ മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നും എടുത്ത സ്രവ പരിശോധനയിലാണ് പുതിയ ഇനം വൈറസിനെ സ്ഥിരീകരിച്ചത്. പന്നിയെലികളിൽ മുമ്പ് കണ്ടെത്തിയിട്ടുള്ള വൈറസ് മനുഷ്യരിൽ ശരീര ശോഷണത്തിനും ശ്വസന പ്രശ്നങ്ങൾക്കും കാരണമാകുമെന്നാണ് വിലയിരുത്തല്‍.

You might also like

-