ഷാങ്ഹായ് ഉച്ചകോടി നരേന്ദ്രമോദി കിര്‍ഗിസ്ഥാനിലേക്ക്

ബിഷ്‌കേക് ഉച്ചകോടി; നരേന്ദ്ര മോദി റഷ്യ, ചൈന രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച്ച നടത്തും ഇന്ത്യക്ക് പുറമേ റഷ്യ, ചൈന, ഉസ്‌ബകിസ്ഥാന്‍, താജികിസ്ഥാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് . പാകിസ്ഥാനുമായി ഉച്ചകോടിക്കിടയില്‍ ചര്‍ച്ചയുണ്ടാവില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു

0

ഡൽഹി : ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കിര്‍ഗിസ്ഥാനിലേക്ക് തിരിക്കും. കിര്‍ഗിസ്ഥാനിലെ ബിഷ്കേകിലാണ് ഉച്ചകോടി നടക്കുന്നത്.രണ്ടാം വട്ടം പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി പങ്കെടുക്കുന്ന ആദ്യ ഉച്ചകോടിയാണ് ഷാങ്ഹായ് കോര്‍പറേഷന്‍ ഉച്ചകോടി.

ബിഷ്‌കേക് ഉച്ചകോടി; നരേന്ദ്ര മോദി റഷ്യ, ചൈന രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച്ച നടത്തും ഇന്ത്യക്ക് പുറമേ റഷ്യ, ചൈന, ഉസ്‌ബകിസ്ഥാന്‍, താജികിസ്ഥാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് . പാകിസ്ഥാനുമായി ഉച്ചകോടിക്കിടയില്‍ ചര്‍ച്ചയുണ്ടാവില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ റഷ്യയുടെയും ചൈനയുടെയും പ്രസിഡന്റുമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഷ്‌കേക്കില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

You might also like

-