എം വി ശ്രേയാംസ്‌കുമാർ രാജ്യസഭയിലേക്ക്

യുഡിഎഫിലെ ലാല്‍ വര്‍ഗീസ് കല്‍പകവാടിയെ ആണ് ശ്രേയാംസ്‌കുമാര്‍ പരാജയപ്പെടുത്തിയത്.

0

തിരുവനന്തപുരം :രാജ്യസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ശ്രേയാംസ് കുമാര്‍ വിജയിച്ചു. 88 വോട്ടുകള്‍ നേടിയാണ് ശ്രേയാംസ് കുമാര്‍ വിജയിച്ചത്.യുഡിഎഫിന് വോട്ട് ചോര്‍ച്ച. ആകെയുളള 45 അംഗങ്ങളില്‍ 41 പേരുടെ വോട്ടേ സമാഹരിക്കാന്‍ യുഡിഎഫിന് ആയുള്ളു. ഒരു വോട്ട് അസാധുവായി. ആകെ 130 പേര്‍ വോട്ടെടുപ്പില്‍ പങ്കാളിയായി

യുഡിഎഫിലെ ലാല്‍ വര്‍ഗീസ് കല്‍പകവാടിയെ ആണ് ശ്രേയാംസ്‌കുമാര്‍ പരാജയപ്പെടുത്തിയത്. യു.ഡി.എഫ് അംഗങ്ങളില്‍ ആകെയുളള 45 അംഗങ്ങളില്‍ 41 പേരുടെ വോട്ടേ സമാഹരിക്കാന്‍ ആയുള്ളു. ഒരു വോട്ട് അസാധുവായി. എല്‍.ഡി.എഫില്‍ നിന്നും 88 പേര്‍ വോട്ട് രേഖപ്പെടുത്തി. 6 പേർ വോട്ട് ചെയ്തില്ല. റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ്, സി.എഫ് തോമസ്, വി.എസ്. അച്യുതാനന്ദൻ, ഒ രാജഗോപാല്‍, കെ.ടി ജലീല്‍ എന്നിവരാണ് വോട്ട് ചെയ്യാതിരുന്നത്. ആകെ 130 പേര്‍ വോട്ടെടുപ്പില്‍ പങ്കാളിയായി.