മൂന്നാർ രാജമലയിൽ പെട്ടിമുടിയിൽ മണ്ണിടിഞ്ഞു വീണു ഇരുപതോളം ലയങ്ങൾക്ക് മുകളിൽ മണ്ണിടിഞ്ഞുവീണതായി റിപ്പോർട് വൃഷ്ടിപ്രദേശത്ത് തീവ്ര മഴ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130.40 അടിയിലെത്തി,പൊന്മുടി ഡാമിന്റെ രണ്ടു ഷട്ടറുകൾ തുറന്നു
ലനിരപ്പ് 127.2 അടിയിൽ എത്തി. കഴിഞ്ഞ ഒരു ദിവസംകൊണ്ട് നാലടി ജലമാണ് ഉയർന്നത്.
കുമളി: മൂന്നാർ രാജമല പെട്ടിമുടിയിൽ എൺപതോളം കുടുംബങ്ങൾ താമസിക്കുന്ന താഴ്വാരത്തേക്ക് പതിച്ചതായി വിവരമുണ്ട് ആളപായം റിപ്പോർട്ട് ചെയ്തട്ടില്ല . പ്രദേശത്തേക്ക് വനം വകുപ്പും ജീവനക്കാർ പുറപെട്ടതായാണ് വിവരം പെരിയവര താത്കാലിക പാലം ഒലിച്ചുപോയതിനൽ പ്രദേശം തികച്ചു ഒറ്റ പെട്ടിരിക്കുകയാണ് വൈദുതി ബന്ധവും ടെലഫോൺ ബന്ധവും ഈ മേഖലയിൽ താറുമാറായിരിക്കുകയാണ്ശക്തമായ മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 127.2 അടിയിൽ എത്തി. കഴിഞ്ഞ ഒരു ദിവസംകൊണ്ട് നാലടി ജലമാണ് ഉയർന്നത്. അണക്കെട്ട് പരിസരത്ത് മഴ കൂടുതലായി ലഭിക്കുന്നതും നീരൊഴുക്ക് കൂടുന്നതും ഇനിയും ജലനിരപ്പ് അതിവേഗം ഉയരാനാണ് സാധ്യത.അതിശകതമായ മഴയെ തുടർന്ന് പൊന്മുടി ഡാമിന്റെ രണ്ടു ഷട്ടറുകൾ തുറന്നു ഇന്ന് രാവിലെ പത്തുമണിക്കാൻ ഡാം തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നതെങ്കിലും രാത്രി പെയ്ത മഴയിൽ ഡാമിന്റെ സംഭരണ ശേഷി കവിയുകയായിരുന്നു ഇതേതുടർന്ന് പുലർച്ചയെ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ തുറക്കുകയായിരുന്നു .
അതേസമയം, ഇടുക്കി അണക്കെട്ടിൽ 2,349.15 അടിയാണ് ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേസമയം 2,316.64 അടിയായിരുന്നു ജലനിരപ്പ്. ഈ മാസം ഒന്നുമുതൽ വ്യാഴാഴ്ച രാത്രി ഏഴുവരെയുള്ള കണക്കനുസരിച്ച് 12.81 അടിവെള്ളം ഉയർന്നു. അണക്കെട്ടിൽ പരമാവധി സംഭരണശേഷിയുടെ 59.89 ശതമാനം വെള്ളം നിലവിലുണ്ട്.ജില്ലയിൽ ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളൊഴികെയുള്ള മറ്റു ഡാമുകളിലും ജലനിരപ്പ് സംഭരണശേഷിയോട് അടുക്കുകയാണ്. ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ മലയോരമേഖലയിലേക്കുള്ള ഗതാഗതം രാത്രി ഏഴുമുതൽ രാവിലെ ആറുവരെ നിരോധിച്ചു.
പാലക്കാട് പട്ടാമ്പിയിൽ വീടിന്റെ ചുമർ ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു. പട്ടാമ്പി പോക്കുപടി സ്വദേശി മൊയ്തീൻ(70) ആണ് മരിച്ചത്. കനത്ത മഴയിൽ വീടിന്റെ ചുമർ ഇടിഞ്ഞുവീഴുകയായിരുന്നു.പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആലുവ മണപ്പുറത്ത് വെള്ളം കയറി. ഇതോടെ ശിവക്ഷേത്രത്തിനകത്തേക്കും വെള്ളം കയറി.
അതേസമയം, മഴ ശക്തമായതോടെ എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ക്യാമ്പുകളും, കണ്ട്രോള് റൂമുകളും തുറന്നു.എറണാകുളം ചെല്ലാനത്തും വൈപ്പിനിലെ നായരമ്പലത്തുമാണ് കടലാക്രമണം രൂക്ഷമായത്. ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടും കോവിഡ് ഭീതിമൂലം ആളുകള്‍ ക്യാമ്പുകളിലെത്താന്‍ മടിക്കുകയാണ്.
എറണാകുളം ജില്ലയിലെ പ്രധാന കോവിഡ് ക്ലസ്റ്ററുകളിലൊന്നാണ് ചെല്ലാനം. മഹാമാരിയെ തുരത്താന്‍ ഊര്‍ജിതമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്, പക്ഷെ പ്രദേശവാസികളുടെ കാലങ്ങളായുളള കടല്‍ഭിത്തി എന്ന ആവശ്യത്തെ കണ്ടില്ലെന്ന് നടിച്ചത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് വിനയായി. അത്രയ്ക്കും രൂക്ഷമായ കടലാക്രമണമാണ് കഴിഞ്ഞ ദിവസമുണ്ടായത്. ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നെങ്കിലും കോവിഡ് ഭീതിമൂലം ക്യാംപുകളിലെത്താതെ ഇരട്ടി ദുരിതമനുഭവിക്കുകയാണ് തീരദേശവാസികള്‍.