പാലക്കാട് അമ്മ ഏഴു വയസ്സുകാരനായ മകനെ കുത്തിക്കൊന്നു.

ഏഴു വയസ്സുള്ള മുഹമ്മദ് ഇർഫാൻ ആണ് കൊല്ലപ്പെട്ടത്.9 മാസം പ്രായമുള്ള കുഞ്ഞ് വീടിന് പുറത്ത് കരയുന്നതുകണ്ട് അയല്‍വാസികള്‍ നോക്കിയപ്പോഴാണ് ഏഴ് വയസ്സുകാരനെ മരിച്ചനിലയില്‍ കണ്ടത്.

0

മണ്ണാർക്കാട്: പാലക്കാട് അമ്മ ഏഴു വയസ്സുകാരനായ മകനെ കുത്തിക്കൊന്നു. മണ്ണാർക്കാട് ഭീമനാട് ലക്ഷംകുന്നിൽ ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം. ഏഴു വയസ്സുള്ള മുഹമ്മദ് ഇർഫാൻ ആണ് കൊല്ലപ്പെട്ടത്.9 മാസം പ്രായമുള്ള കുഞ്ഞ് വീടിന് പുറത്ത് കരയുന്നതുകണ്ട് അയല്‍വാസികള്‍ നോക്കിയപ്പോഴാണ് ഏഴ് വയസ്സുകാരനെ മരിച്ചനിലയില്‍ കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഇവർക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ പറയുന്നു. ഉമ്മയും രണ്ടു മക്കളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇവരുടെ രണ്ടാമത്തെ കുഞ്ഞിന് ഒൻപത് മാസം പ്രായമുണ്ട്. ഈ കുഞ്ഞിനെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞതായും പറയുന്നു.