മലപ്പുറം വളാഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണ വേട്ട മൂന്നു കോടിയിലധികം രൂപ പിടികൂടി

മൂന്നു കോടിയിലേറെ രൂപയാണ് പിടിച്ചതെന്ന് പോലീസ് വ്യക്തമാക്കി. വാഹനത്തില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചത്.സംഭവത്തില്‍ വേങ്ങര സ്വദേശി ഹംസ(48), കൊളത്തൂര്‍ സ്വദേശി സഹദ്(32) എന്നിവരെ പോലീസ് പിടികൂടി

0

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണ വേട്ട. വാഹന പരിശോധനക്കിടെയാണ് ബൊലേറോയില്‍ കടത്തിയ പണം കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മൂന്നു കോടിയിലേറെ രൂപയാണ് പിടിച്ചതെന്ന് പോലീസ് വ്യക്തമാക്കി. വാഹനത്തില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചത്.സംഭവത്തില്‍ വേങ്ങര സ്വദേശി ഹംസ(48), കൊളത്തൂര്‍ സ്വദേശി സഹദ്(32) എന്നിവരെ പോലീസ് പിടികൂടി. ജില്ലയില്‍ നിന്നും ഇപ്പോള്‍ വ്യാപകമായ രീതിയില്‍ കുഴല്‍പ്പണം പിടികൂടാറുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ മലപ്പുറം ജില്ലയില്‍ 7 കോടിയിലേറെ രൂപയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്.

You might also like