തുർക്കിയിലും സിറിയയിലുമായി തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 11,200 ,കടന്നു. അരലക്ഷത്തലധികം പേർക്ക് പരിക്ക്

“തുടക്കത്തിൽ വിമാനത്താവളങ്ങളിലും റോഡുകളിലും പ്രശ്‌നങ്ങളുണ്ടായിരുന്നു, എന്നാൽ ഇന്ന് കാര്യങ്ങൾ എളുപ്പമായിക്കൊണ്ടിരിക്കുകയാണ്, നാളെ അത് ഇനിയും എളുപ്പമാകും,” എർദോഗൻ പറയുന്നു.

0

ഇസ്താംബുൾ| തെക്കൻ തുർക്കിയിലും സിറിയയിലുമായി തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 11,200 കടന്നു. തുർക്കിയിൽ 8,574 -ലധികം പേർ മരിക്കുകയും 37,011-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

#BREAKING Death toll rises above 11,200 in Turkey, Syria quake: officials

സിറിയയിൽ മരണസംഖ്യ 2,400 കവിഞ്ഞു. അതിനിടെ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ ഭൂകമ്പം നാശം വിതച്ച പസാർകാക്, ഹതായ് എന്നിവിടങ്ങൾ സന്ദർശിക്കുമെന്ന് അന്തരാഷ്ട്ര വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിന് ശേഷം ബാധിത പ്രദേശങ്ങളിൽ രക്ഷ പ്രവർത്തനം തുർക്കി ഭരണകൂടം മന്ദഗതിയിലാണെന്ന വിമർശനത്തെത്തുടർന്ന്, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ പ്രശ്നബാധിത മേഖല സന്ദർശിക്കുന്നത്
പ്രതികൂല കാലാവസ്ഥ മൂലം തിരച്ചൽ അലപം അധ്യക്ഷത്തിൽ വൈകിയിരുന്നു എന്നിരുന്നാലും, ഇപ്പോൾ പ്രവർത്തനങ്ങൾ സാധാരണ നിലയിലാണെന്ന് അദ്ദേഹം പറഞ്ഞു.

“തുടക്കത്തിൽ വിമാനത്താവളങ്ങളിലും റോഡുകളിലും പ്രശ്‌നങ്ങളുണ്ടായിരുന്നു, എന്നാൽ ഇന്ന് കാര്യങ്ങൾ എളുപ്പമായിക്കൊണ്ടിരിക്കുകയാണ്, നാളെ അത് ഇനിയും എളുപ്പമാകും,” എർദോഗൻ പറയുന്നു.

“ഞങ്ങളുടെ എല്ലാ വിഭവങ്ങളും ഞങ്ങൾ സമാഹരിച്ചു,” അദ്ദേഹം കൂട്ടിച്ചേർക്കുന്നു. “ഗവർമെന്റ് അതിന്റെ ജോലി ചെയ്യുന്നു.”
തെക്കൻ തുർക്കിയിലെ രക്ഷാപ്രവർത്തനങ്ങൾ അവസാനിച്ചിട്ടില്ലെന്നും ഭൂകമ്പത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തെരുവുകളിൽ ഉപേക്ഷിക്കുകയാണെന്നും ബിബിസിയുടെ റിപ്പോർട്ട് ചെയ്യുന്നു. ഭൂകമ്പം ബാധിച്ച 10 പ്രവിശ്യകളിൽ അടുത്ത മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം ഹതായിലും മറ്റും ദുരിതാശ്വാസപ്രവർത്തനങ്ങൾ വൈകുന്നതിൽ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. ഭൂകമ്പമുണ്ടായി ആദ്യ 12 മണിക്കൂറിനുള്ളിൽ രക്ഷാപ്രവർത്തനത്തിന് ആരും എത്തിയില്ലെന്നും, അതിനാൽ തങ്ങൾ സ്വയം രക്ഷാപ്രവർത്തനം നടത്താൻ നിർബന്ധിതരാവുകയായിരുന്നുവെന്നും ജനങ്ങൾ പറഞ്ഞു.

You might also like