ആനക്കൊമ്പ് കേസ് അപമാനിക്കാനെന്നു മോഹൻലാൽ. ഒന്നാം പ്രതിയായി കുറ്റപത്രം സമര്‍പ്പിച്ചത് പീഡിപ്പിക്കാനുള്ള ശ്രമം.

ആനക്കോമ്പ് കേസിൽ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യം തള്ളണം. തനിക്കെതിരായ കുറ്റപത്രം നിലനില്‍ക്കുന്നതല്ലെന്നും മോഹൻലാൽ.

0

കൊച്ചി. ആനക്കൊമ്പ് കേസ് തന്നെ അപമാനിക്കാൻ ലക്ഷ്യമാക്കിയുള്ളതെന്നു കാട്ടി മോഹൻലാൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. തന്നെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത് പീഡിപ്പിക്കാനുള്ള ശ്രമമാണെന്നും മോഹൻലാൽ.
മോഹൻലാലിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ആനക്കൊമ്പ് കൈവശം വെയ്ക്കാന്‍ മുഖ്യവനപാലകന്‍ നല്‍കിയ അനുമതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഏലൂര്‍ സ്വദേശി എ.എ പൗലോസാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെതിരെ മോഹൻലാൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പ്രസിദ്ധിയും തന്നെ അപമാനിക്കലുമാണ് പരാതിക്കാരന്റെ ലക്ഷ്യമെന്നു ബോധിപ്പിച്ചിട്ടുള്ളത്.
തേവരയിലെ വീട്ടിൽ കണ്ടെത്തിയ രണ്ട് ജോഡി ആനക്കൊമ്പുകള്‍ കൈവശം വെയ്ക്കാന്‍ സര്‍ക്കാര്‍ മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കിയിട്ടുണ്ടെന്നു മോഹൻലാൽ വ്യക്തമാക്കുന്നു. എന്നിട്ടും ആനക്കൊമ്പ് അനധികൃതമാണെന്ന ഹര്‍ജിക്കാരുടെ ആരോപണം അടിസ്ഥാന രഹിതമാണ്‌.തന്നെ ഒന്നാംപ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത് പീഡിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണന്നും മാനസികപീഡനമാണ് നടക്കുന്നതെന്നും മോഹന്‍ലാല്‍ സമർപ്പിച്ച സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.
ആനക്കോമ്പ് കേസിൽ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യം തള്ളണമെന്നും തനിക്കെതിരായ കുറ്റപത്രം നിലനില്‍ക്കുന്നതല്ലെന്നും മോഹൻലാൽ സത്യവാങ്മൂലത്തിൽ പറയുന്നു.

2011ല്‍ മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് നാല് ആനക്കൊമ്പുകൾ കണ്ടെത്തിയിരുന്നു. 1972ലെ വന്യജീവി സംരക്ഷണ നിയമം പ്രകാരമാണ് കേസ്. സര്‍ക്കാരിന്റെ വകയായ ആനക്കൊമ്പുകള്‍ അനുമതികളൊന്നുമില്ലാതെയാണ് സൂക്ഷിച്ചത്. കെ. കൃഷ്ണകുമാറാണ് മോഹന്‍ലാലിന് കൊമ്പുകള്‍ കൈമാറിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.നാലെണ്ണത്തില്‍ രണ്ട് ആനക്കൊമ്പുകള്‍ പി.എന്‍ കൃഷ്ണകുമാർ മോഹന്‍ലാലിന്റെ വീട്ടിലെ ആര്‍ട്ട് ഗാലറിയില്‍ സൂക്ഷിക്കാൻ 1988ല്‍ നല്‍കിയതാണ്. മൂന്നാം പ്രതി നാലാം പ്രതിയില്‍ നിന്ന് 60,000 രൂപയ്ക്ക് 1983ല്‍ വാങ്ങിയതാണ് ആനക്കൊമ്പെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

You might also like

-