ഷൂട്ടിങ് ഇടവേളകളില് ചെടികളെ പരിപാലിച്ച്, മാതൃക കർഷകനായി സൂപ്പർ താരം മോഹൻലാൽ

ജോലിക്കാരോനോടൊപ്പം കൃഷിയിടത്തിൽ ചെടികളെ സൂപ്പർ താരം പരിചരിക്കുന്ന നാലു ചിത്രങ്ങളാണ് ആരാധകർക്കായി പങ്കു വച്ചിട്ടുള്ളത്

0

സ്വന്തം കൃഷിയിടത്തിൽ വിളഞ്ഞ ഒരുമീറ്റർ നിള പയറിന്റെതുൾപ്പെടെ
വീട്ടിലെ ജൈവ കൃഷിയിടത്തിൽ നിന്നും പകർത്തിയ ചിത്രങ്ങൾ പങ്കുവച്ച് സൂപ്പർ താരം മോഹൻലാൽ .മോഹലിന്റെ പച്ചക്കറി തോട്ടത്തിൽ നിന്നും പകർത്തിയ ചിത്രങ്ങൾക്ക് നിവധിപേരാണ് കമൻറ് രേഖപെടുത്തികൊണ്ടിരിക്കുന്നതു.

ജോലിക്കാരോനോടൊപ്പം കൃഷിയിടത്തിൽ ചെടികളെ സൂപ്പർ താരം പരിചരിക്കുന്ന നാലു ചിത്രങ്ങളാണ് ആരാധകർക്കായി പങ്കു വച്ചിട്ടുള്ളത് .ചിത്രത്തിന് ഇതുവരെ പതിനാലായിരത്തോളം പേർ കമന്റ് ചെയ്തട്ടുണ്ട് പതിനായിരത്തോളം പേർ ചിത്ര ഇതിനോടകം ഷെയർ ചെയ്തു കഴിഞ്ഞു

ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം സിനിമയുടെ രണ്ടാം ഭാ​ഗത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു.ജീത്തു ജോസഫ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ‘റാമാ’ണ് മോഹൻലാൽ ലോക്ക്ഡൗണിന് മുൻപ് അഭിനയിച്ചുകൊണ്ടിരുന്ന സിനിമ. റാമിന്റെ കുറച്ചു രംഗങ്ങൾ പുറംരാജ്യങ്ങളിലും ചിത്രീകരിക്കാൻ ഇരിക്കെയായിരുന്ന ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.