“മോദിയുടെ ഇന്ത്യശ്വാസം മുട്ടി മരിക്കുന്നു “ഹരിയാനയിൽ റിവാരി ആശുപത്രിയിൽ ഓക്സിജന്‍ കിട്ടാതെ നാല് രോഗികള്‍ മരിച്ചു

ഹരിയാനയിലെ റിവാരി സ്വകാര്യ ആശുപത്രിയിലാണ് ഓക്സിജന്‍ കിട്ടാതെ നാല് രോഗികള്‍ മരിച്ചത്. ഓക്സിജന്‍ ക്ഷാമവും ആശുപത്രികളില്‍ രോഗികള്‍ നിറഞ്ഞതും കാരണം ഡൽഹിയിലെ പല ആശുപത്രികളും രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്.

0

ഡൽഹി :ഓക്സിജന്‍ കിട്ടാതെ രാജ്യത്ത് വീണ്ടും കോവിഡ് രോഗികൾ മരിച്ചു . ഹരിയാനയിലെ റിവാരി സ്വകാര്യ ആശുപത്രിയിലാണ് ഓക്സിജന്‍ കിട്ടാതെ നാല് രോഗികള്‍ മരിച്ചത്. ഓക്സിജന്‍ ക്ഷാമവും ആശുപത്രികളില്‍ രോഗികള്‍ നിറഞ്ഞതും കാരണം ഡൽഹിയിലെ പല ആശുപത്രികളും രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്.എല്ലാശുപത്രികളും രോഗികളെകൊണ്ട് നിറഞ്ഞിരിക്കുകയാണ് .

ഗുരുതരാവസ്ഥയിലുള്ളവർക്ക് ചികിത്സ നല്കാൻ ഉറ്റവർ ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക് ഓടുകയാണ് . പാലർക്കും ആശുപത്രികളിൽ പ്രവേശനം നിക്ഷേധിക്കപെട്ടതോടെ അധികൃതരോട് ക്ഷോഭിക്കുന്നതു നിത്യ സംഭവമായി മാറിയിരിക്കുകയാണ് . ഡൽഹിയിൽ കൊവിഡ് വ്യാപനം ഗുരുതരമായ സാഹചര്യത്തിൽ എത്തിയെങ്കിലും മറികടകനാകാതെ ബുദ്ധിമുട്ടുകയാണ് ഡൽഹി സർക്കാർ രാജ്യതലസ്ഥാനത്ത് ഗുരുതരമായ സ്ഥിതി നിലനിൽക്കുമ്പോഴും കേന്ദ്ര സർക്കാർ ജനങ്ങൾക്ക്മുന്പിൽ കൈമലർത്തുകയാണ് ഓക്സിജൻ ലഭിക്കാതെ നിരവധിയാളുകളാണ് ഓരോ ദിവസ്സവും ഡൽഹി മരിച്ചു വീഴുന്നത് .

ഓക്സിജന് ക്ഷാമം ഇന്നും രൂക്ഷമായതോടെ ഡൽഹിയിലെ ഫോര്‍ട്ടിസ് ആശുപത്രി, മയൂര്‍വിഹാര്‍ ജീവന്‍ അൻമോള്‍ ആശുപത്രിയും രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തി. എല്‍എന്‍ജെപിയില്‍ രാവിലെ ഓക്സിജന്‍ എത്തിച്ചെങ്കിലും ദീര്‍ഘനേരത്തേക്ക് പര്യാപ്തമല്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഓക്സിജന്‍ തീര്‍ന്നതോടെ ഇവിടെ രണ്ട് ടണ്‍ മാത്രമാണ് രാവിലെ എത്തിക്കാനായത്. പ്രതിസന്ധിയെ തുടര്‍ന്ന് ചികിത്സയിലുള്ളവര്‍ക്ക് താല്‍ക്കാലികമായി സ്വന്തം നിലയില്‍ ഓക്സിജന്‍ എത്തിക്കുന്നുണ്ട് .ആശുപത്രികൾ എല്ലാം കോവിഡ് രോഗികളെകൊണ്ട് നിറഞ്ഞതിനെത്തുടർന്നു ആശുപത്രി മുറ്റവും വരാന്തകളും രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 551 ഓക്സിജന്‍ പ്ലാന്‍റുകള്‍ രാജ്യത്ത് ആരംഭിക്കുമെന്ന് പ്രധാനമന്ത്രിയും അറിയിച്ചിട്ടുണ്ട്. എന്നാൽ ഇത് എന്ന് ആരംഭിക്കും എന്നതിന് വ്യകതയില്ല .അതേസമയം കോവിഡ് പ്രതിക്കുന്ന കാര്യത്തിൽ മോഡി സർക്കാരിന് വീഴ്ച സഭാവിച്ചതായി അന്താരാഷ്ര തലത്തിൽ തന്നെ വിമർശനം ഉയർന്നട്ടുണ്ട് .ഡബ്ള്യു എച് ഓ ഇന്ത്യ കോവിഡ് ബാധ നൈസർവത്കരിച്ചെന്നു കുറ്റപെടുത്തി .