“കാപ്പൻ കാണിച്ചത് ശുദ്ധപോക്രിത്തരം മന്ത്രിസ്ഥാനം കിട്ടാത്തതിന്റെ ചൊരുക്കാണെന്ന് ,,, വിജയിപ്പിച്ചത് ഞങ്ങൾ ” എം എം മണി

മാണി സി കാപ്പന്റേത് 'ശുദ്ധ പോക്രിത്തരം'

0

കോഴിക്കോട്:പല സീറ്റിന്റെ പേരിൽ മുന്നണി വിട്ട എംഎൽഎ മാണി സി കാപ്പനെതിരെ രൂക്ഷ വിമർശനവുമായി വൈദുതവകുപ്പ് മന്ത്രി എംഎം മണി. മാണി സി കാപ്പന്റേത് ‘ശുദ്ധ പോക്രിത്തരം’ മന്ത്രി വിശേഷിപ്പിച്ചു .സീറ്റുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചപോലും ആരുമായും നടത്താതെയാണ് കാപ്പൻ മുന്നണി വിട്ടത്. മാണി സി കാപ്പന് വേറെയാണ് ലക്ഷ്യങ്ങൾ. മന്ത്രിസ്ഥാനം കിട്ടാത്തതിന്റെ ചൊരുക്കാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ഗ്രാമ പഞ്ചായത്തു വാർഡിൽ പോലും പത്ത് വോട്ട് സ്വന്തം നിലക്ക് നേടാൻ കഴിയാത്ത മണിക് കാപ്പനെ വിജയിപ്പിച്ചത് എൽഡിഎഫുകാരാണ് . കാപ്പൻ പാലായിൽ ഒന്നും ചെയ്തിട്ടില്ല. കാപ്പന് സീറ്റില്ലെന്ന് എൽഡിഎഫ് ഒരിക്കലും പറഞ്ഞിട്ടില്ല. ഇനിയിപ്പോൾ പാലായിൽ കാപ്പൻ ശക്തി തെളിയിക്കട്ടെയെന്നും എംഎം മണി വെല്ലുവിളിച്ചു.

അതേസമയം യുഡിഎഫിലേക്ക് മാറുമ്പോൾ അര്‍ഹമായ പരിഗണന കിട്ടുമെന്ന് ഉറപ്പുണ്ടെന്ന് മാണി സി കാപ്പൻ പ്രതികരിച്ചു. പാലാ അടക്കം മൂന്ന് സീറ്റുകളാണ് എൻസിപി പ്രതീക്ഷിക്കുന്നതെന്നും മാണി സി കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ കാര്യവും ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാലാ സീറ്റിന്‍റെ കാര്യം ദേശീയ നേതൃത്വം ഇതിന് മുൻപ് ചര്‍ച്ച ചെയ്തിരുന്നു. ഐശ്വര്യ കേരളയെ സ്വീകരിക്കും എന്ന് പാവാറിനോടും പ്രഫുൽ പട്ടേലിനോടും നേരത്തെ പറഞ്ഞിരുന്നു എന്നും മാണി സി കാപ്പൻ പറഞ്ഞു.

You might also like

-